അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ നിറചിരിയോടെ കുരുന്നുകൾ എത്തി; തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്‌കൂളുകളിൽ നവാഗതരെ വരവേറ്റത് സമ്മാന പൊതികളും മധുരവും

You are currently viewing അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ നിറചിരിയോടെ കുരുന്നുകൾ എത്തി; തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്‌കൂളുകളിൽ നവാഗതരെ വരവേറ്റത് സമ്മാന പൊതികളും മധുരവും

തൃക്കരിപ്പൂർ / കാസർകോട്: പുതിയ അദ്ധ്യായന വർഷത്തിൽ അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ തൃക്കരിപ്പൂർ പഞ്ചായത്തിലെ വിവിധ സ്‌കൂളിലെത്തിയ നവാഗതരെ വരവേറ്റത് സമ്മാന പൊതികളും മധുരവും നൽകി. വിദ്യാഭ്യാസം കുട്ടിയുടേയും മാതാപിതാക്കളുടേയും മാത്രമല്ല, അത് ഒരു സമൂഹത്തിൻ്റെ ഉത്തരവാദിത്തമായി മാറിയെന്നതാണ് കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രത്യേകത.548 കുട്ടികളാണ് തൃക്കരിപ്പൂർ പഞ്ചായത്തിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്.

പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും വൈവിധ്യമാർന്ന ചടങ്ങുകളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.തൃക്കരിപ്പൂർ പഞ്ചായത്ത് തല പ്രവേശനോത്സവം കുന്നച്ചേരി എ.എൽ.പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാബ ഉദ്ഘാടനം ചെയ്‌തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ ആയിറ്റി അധ്യക്ഷനായി. വാർഡ് മെമ്പർമാരായ സുജ എ.കെ, രജീഷ് ബാബു.എം, സ്‌കൂൾ ഹെഡ് മിസ്ട്രസ് ടി.വിലാസിനി, ചെറുവത്തൂർ ബി.ആർ.സിയിലെ ക്ലസ്റ്റർ കോർഡിനേറ്റർ സി.സനൂപ്, സ്‌കൂൾ മാനേജർ വി.കെ ചന്ദ്രൻ, വികസന സമിതി ചെയർമാൻ ടി.വി കുഞ്ഞികൃഷ്‌ണൻ, പി.വി കുഞ്ഞികൃഷ്‌ണൻ ഹരീന്ദ്രൻ.കെ, നാരായണൻ.കെ, ജെ.ജെ കിരൺ, കെ.പി സീന കെ.വി ആനന്ദവല്ലി, അനീഷ്.സി എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവ ഗാനത്തിൻ്റെ ദൃശ്യാവിഷ്‌ക്കാരം സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ചു.
എം.എ.എം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ്, വിന്നേഴ്‌സ് ക്ലബ്ബ്, കൊന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം ആഘോഷ കമ്മിറ്റി, ജെ.ജെ മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു.

0Shares