
സംസ്ഥാനത്ത് ന്യൂ ഇയർ ആഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റാൻഡ്, വിമാനത്താവളങ്ങൾ എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും.
അതേസമയം, ആഘോഷങ്ങളോട് അനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്‌പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹന പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്ത് ഡിജെ പാർട്ടികൾ അടക്കമുള്ളവയ്ക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖ പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് പോലീസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവൻ പേരുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും, ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദ്ദേശം നല്‍കും.
