
കാസർകോട്: നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡണ്ട് സലാം കേരളയുടെ അധ്യക്ഷതയിൽ ചേർന്നു. സിക്രട്ടറി എൻ. ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും ടി.കെ വിനോദ് വരവ് ചിലവും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സലാം കേരള (പ്രസിഡന്റ് ) എൻ. ഗംഗാധരൻ , ഹരി നോർത്ത് കോട്ടച്ചേരി (വൈ.പ്രസി) ഉണ്ണികൃഷ്ണൻ കിനാനൂർ (സിക്രട്ടറി ) സി.പി ശുഭ, രാജൻ വി.ബാലൂർ, മൊയ്തു പടന്നക്കാട് (ജോ. സിക്രട്ടറിമാർ ) ബിബി കെ. ജോസ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
ചടങ്ങിൽ രക്ഷധികാരികളായ ടി.കെ നാരായണൻ , ഇ.വി ജയകൃഷ്ണൻ. സന്തോഷ് കുശാൽ നഗർ എന്നിവർ സംസാരിച്ചു. എൻ.ഗംഗാധരൻ സ്വാഗതവും ബി.ബി. കെ ജോസ് നന്ദിയും പറഞ്ഞു.
