നവമാധ്യമ ദുരുപയോഗം വർദ്ധിക്കുന്നു; വാട്സ്ആപ്പ് ചാറ്റ് പ്രണയം; പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച മാതാവും ബന്ധുവായ കാമുകനും റിമാന്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing നവമാധ്യമ ദുരുപയോഗം വർദ്ധിക്കുന്നു; വാട്സ്ആപ്പ് ചാറ്റ് പ്രണയം; പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച മാതാവും ബന്ധുവായ കാമുകനും റിമാന്റിൽ

ജിത്തു തമ്പുരാൻ

വയനാട്: വാട്ട്സ്ആപ്പ് ചാറ്റിലൂടെ ബന്ധുവുമായി പ്രണയത്തിലായി പ്രായപൂർത്തിയാകാത്ത
രണ്ട് കുട്ടികളെ വഴിയിൽ ഉപേക്ഷിച്ച യുവതിയും കാമുകനും റിമാന്റിൽ. യുവതിയുടെ ഭർത്താവ് പിടിഞ്ഞാറത്തറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കമിതാക്കൾ പിടിയിലാകുകയും കുട്ടികളെ ഉപേക്ഷിച്ചതിന് യുവതിക്കും പ്രേരണ കുറ്റത്തിന് യുവാവിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്സെടുത്തു. ഇവരെ കോടതി സബ് ജയിലിൽ റിമാണ്ട് ചെയ്തു.

സൽസ്വഭാവിയായ ഭർത്താവിനും യുവതിക്കും രണ്ട് പെൺമക്കളാണ്. ലോക്ഡൗൺ കാലത്താണ് യുവതിയുടെ വാട്സാപ്പിൽ പിതാവിന്‍റെ സഹോദരിയുടെ മകൻ പ്രണയ ചാറ്റിങ്ങിലൂടെ എത്തിയത്. പിന്നീട് വീട്ടിൽ ആരുമില്ലാതിരിക്കുമ്പോൾ സന്ദർശനങ്ങൾ പതിവാക്കി. അമ്മയുടെയും മാമന്‍റെയും പെരുമാറ്റ രീതികളിൽ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

2021 ജൂൺ മാസത്തിലെ ഒരു മഴയുള്ള ദിവസം രണ്ടു കുട്ടികളെയും കൊണ്ട് കുറച്ച് വസ്ത്രങ്ങളുമായി പുസ്തകവും കളിപ്പാട്ടവും വാങ്ങാനെന്ന് പറഞ്ഞ് യുവതി വീടുവീട്ടിറങ്ങി. മക്കൾ ഇവിടെ നിൽക്കൂ, പുസ്തകങ്ങളും കളിപ്പാട്ടങ്ങളും വാങ്ങിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയി. മക്കൾ പ്രതീക്ഷയോടെ കാത്തു നിന്നു. എന്നാല്‍ അവര്‍ തിരിച്ചു വരാതെ ബന്ധുവായ കാമുകനോടൊപ്പം പോയി. ഏറെനേരം കാത്തുനിന്നിട്ടും അമ്മ തിരിച്ചു വരുന്നത് കാണാതെ ആ കുട്ടികൾ കണ്ണീരൊഴുക്കി.

സംസ്ഥാനം ഇപ്പോള്‍ തന്നെ സ്ത്രീധന പീഢന പരാതികളും ആത്മഹത്യകൾ വർദ്ധിച്ചു വരുന്ന ഞെട്ടലിലാണ്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചോടുന്ന യുവതികളുടെ എണ്ണവും അടുത്ത കാലത്തായി വ്യാപകമായിട്ടുണ്ട്. നവമാധ്യമങ്ങളുടെ ദുരുപയോഗങ്ങളും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും വർദ്ധിച്ചിട്ടുണ്ട്.

0Shares