മലയാള സിനിമ രംഗത്തേക്ക് കാസർഗോഡ് നിന്നും ഒരു പുതുമുഖ സംവിധായകൻ കൂടി

You are currently viewing മലയാള സിനിമ രംഗത്തേക്ക് കാസർഗോഡ് നിന്നും ഒരു പുതുമുഖ  സംവിധായകൻ കൂടി

മലയാള സിനിമ രംഗത്തേക്ക് കാസർഗോഡ് നിന്നും ഒരു പുതുമുഖ സംവിധായകൻ കൂടി എത്തുകയാണ്. ചെർക്കള സ്വദേശി ഉമൈർ SPT ആണ് ഇപ്പോൾ ഗുഡ് വിൽ എന്റർടൈൻമെന്റിന്ടെ ബാനറിൽ ഇറങ്ങുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. യുവാക്കളെ ലക്ഷ്യം വച്ച് കോമഡി ട്രാക്കിലാണ് വെബ് സീരീസ് മുന്നോട്ട് പോകുന്നത്.

പ്രശസ്ത സിനിമ പ്രൊഡ്യൂസർ ആയ ജോബി ജോർജ്‌ന്‍റെ പത്തുലക്ഷം വരിക്കാർ ഉള്ള ഗുഡ് വിൽ എന്റർടൈൻമെന്റ് ചാനലിൽ ആണ് റിലീസ് ചെയ്യുന്നത്. മ്യൂസിക് ചെയ്യുന്നത് മല്ലു റാപ്പർ ഷായാണ്. സ്ക്രിപ്റ്റ് ജെബിൻ ജെയിംസ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാരോൺ അസീസ്. എഡിറ്റിംഗ് ജിതിൻ രാജ്. കൈലാസ്, ജാബിർ, വരുൺ, ഇസാക് ആന്റണി, നന്ദു, അൻഫൽ എന്നിവരാണ് അഭിനേതാക്കൾ. ജൂൺ ആദ്യവാരത്തോടെ യൂട്യൂബിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

0Shares