ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരുടെ പ്ളേറ്റുകളും,ബാത്റൂമും ഞാൻ കഴുകില്ല; നടി ലക്ഷ്മി മേനോൻ പറയുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരുടെ പ്ളേറ്റുകളും,ബാത്റൂമും ഞാൻ കഴുകില്ല; നടി ലക്ഷ്മി മേനോൻ പറയുന്നു

ദിലീപ് ചിത്രം ‘അവതാര’ത്തിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്കും സുപരിചിതയായ തെന്നിന്ത്യൻ താരം ലക്ഷ്മി മേനോൻ ബിഗ് ബോസ്സിലേക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ബിഗ് ബോസ്സിന്‍റെ തമിഴ് പതിപ്പിന്‍റെ നാലാം സീസണിലെ ഒരു മത്സരാർത്ഥിയായി താരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.

എന്നാൽ ഇതിൽ പ്രതികരണം നടത്തിയിരിക്കുകയാണ് താരം ഇപ്പോൾ.അത്തരം ഒരു മോശം ഷോയിൽ താൻ ഉണ്ടാകില്ലെന്നും ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും നടി പറയുന്നു.ലക്ഷ്മി മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.എന്നാല്‍ നടിയുടെ ഈ പ്രതികരണത്തിന് എതിരെ വന്‍ വിമര്‍ശനങ്ങളും ഉണ്ടാകുന്നുണ്ട്.താന്‍ എന്ത് പറയണമെന്നത് തന്‍റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി നടി പറഞ്ഞു.

0Shares