
ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. ജൂണ്‍ ഒന്ന് മുതലാണ് രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ഭാഗികമായി തുടങ്ങുന്നത്. സര്‍വ്വീസ് ആരംഭിക്കുന്ന 200 ട്രെയിനുകളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തുവിട്ടു. ഇന്നു മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.

കേരളത്തില്‍ കോഴിക്കോട്- തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്‍ ജൂണ്‍ ഒന്നു മുതല്‍ സര്‍വീസ് നടത്തും. ഇതിന് പുറമെ, നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്സ്പ്രസ്, ഹസ്രത് നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്സ്പ്രസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് എന്നിവയും സര്‍വീസ് നടത്തും.
ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഐആര്‍സിടിസി വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാണ് ഉണ്ടാകുക. റെയില്‍വേ സ്റ്റേഷനുകളില്‍ ബുക്കിങ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
