ഉക്രൈനെതിരായ സൈനിക നടപടി; റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്‌ഫ്ലിക്സ്

  • Post category:news
  • Reading time:1 min read
You are currently viewing ഉക്രൈനെതിരായ സൈനിക നടപടി; റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്‌ഫ്ലിക്സ്

റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്‌ഫ്ലിക്സ്. ഉക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്‌ഫ്ലിക്സ് റഷ്യയിൽ നിന്ന് പിന്മാറിയത്.റഷ്യൻ സബ്സ്ക്രൈബർമാർക്ക് ഇനി നെറ്റ്ഫ്ലിക്സ് കാണാൻ സാധിക്കില്ല. ഇക്കാര്യം നെറ്റ്‌ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മാർച്ച് ആദ്യ വാരത്തിലാണ് റഷ്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചത്. നിലവിലെ ബില്ലിങ് സൈക്കിൾ അവസാനിച്ചപ്പോൾ സംപ്രേഷണം പൂർണമായി നിർത്തുകയായിരുന്നു. ഡിസ്നി, വാര്‍ണര്‍ ബ്രദേഴ്സ്‌ക്, പാരാമൗണ്ട് പിക്ചേഴ്സ്, സോണി തുടങ്ങിയ സിനിമാ വ്യവസായത്തിലെ മറ്റ് പ്രമുഖ കമ്പനികളും അടുത്തിടെ തങ്ങളുടെ ചില സിനിമകള്‍ റഷ്യന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്‍വലിച്ചിരുന്നു.

ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ വലിയ ടെക് ബ്രാന്‍ഡുകള്‍ കൂടാതെ സാംസംഗും രാജ്യത്തെ വില്‍പ്പന നിര്‍ത്തിവച്ചു. ഇതുകൂടാതെ, ഉക്രേനിയക്കാരെ സംരക്ഷിക്കുന്നതിനായി ഉക്രെയ്ന്‍ ആസ്ഥാനമായുള്ള പങ്കാളികളിലേക്കുള്ള ഓണ്‍ലൈന്‍ ഇടപാടുകളും കയറ്റുമതിയും നിര്‍ത്താനും ആപ്പിള്‍ തീരുമാനിച്ചു.

റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്നുള്ള ആപ്പിള്‍ മാപ്സിൻ്റെയും ആര്‍.ടി ന്യൂസിൻ്റെയും സ്പുട്നിക് ന്യൂസിൻ്റെയും ചില സവിശേഷതകളും കമ്പനി പ്രവര്‍ത്തനരഹിതമാക്കി.

0Shares