കേരളപ്പിറവി ദിനം: ആഘോഷിക്കാനായി ശുചിത്വ സേവനത്തിനിറങ്ങി നീലേശ്വരം താലൂക്കാശുപത്രി ജീവനക്കാർ

  • Post category:health / local news
  • Reading time:1 min read
You are currently viewing കേരളപ്പിറവി ദിനം: ആഘോഷിക്കാനായി ശുചിത്വ സേവനത്തിനിറങ്ങി  നീലേശ്വരം താലൂക്കാശുപത്രി ജീവനക്കാർ

നീലേശ്വരംk/ കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവർത്തന തിരക്കിനിടയിൽ കിട്ടിയ അവധി ദിനം കേരളപ്പിറവി ദിനമായതിനാൽ അത് ആഘോഷമാക്കി മാറ്റി താലൂക്കാശുപത്രിയിലെ
ഡോക്ടർമാരും മറ്റു ജീവനക്കാരും. ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദിന്‍റെ നേതൃത്വത്തിൽ ആശുപത്രിയുടെ പുതിയ ഐ.പി കെട്ടിടത്തിനു മുന്നിൽ പൂന്തോട്ട പച്ചത്തുരുത്ത് ഒരുക്കി മാതൃകയായിരിക്കുകയാണ്.

താലൂക്കാശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയത്തിനായിയുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായി ആശുപത്രി വളപ്പിൽ കൂട്ടിയിട്ട കെട്ടിടാവശിഷ്ടങ്ങളും മണ്ണും ഫലപ്രദമായി ഉപയോഗിച്ചാണ് പൂന്തോട്ടം ഒരുക്കിയത്. ശുചീകരണ പ്രവർത്തനവും, പൂന്തോട്ട നിർമ്മാണവും പൂർത്തിയാകുമ്പോഴേക്കും സ്റ്റാഫ് കൗൺസിൽ വകയായി രുചികരമായ കപ്പയും മീൻ കറിയും കട്ടൻ ചായയും ഒരുക്കി വെച്ചിരുന്നു.

കേരളപ്പിറവി ദിനം സന്നദ്ധ പ്രവർത്തനം നടത്തി ആഘോഷിക്കാം എന്ന ആശയം സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ് മുന്നോട്ടുവെച്ചപ്പോൾ തന്നെ എല്ലാവരും അത് കൈയ്യടിയോടെ അംഗീകരിക്കുകയായിരുന്നു.
ഞായറാഴ്ച കോവിഡ് നിർണ്ണയത്തിനായുള്ള സ്രവ ശേഖരണ കേന്ദ്രത്തിനും അവധിയായതിനാൽ മുഴുവൻ ജീവനക്കാർക്കും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാവാൻ സാധിച്ചു.

0Shares