ഓണ്‍ലൈന്‍ പഠന സൗകര്യം സാര്‍വ്വത്രികമാക്കല്‍; നീലേശ്വരം നഗരസഭയില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സൗജന്യമായി കേബിള്‍ സൗകര്യമൊരുക്കും

You are currently viewing ഓണ്‍ലൈന്‍ പഠന സൗകര്യം സാര്‍വ്വത്രികമാക്കല്‍;  നീലേശ്വരം നഗരസഭയില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍   സൗജന്യമായി കേബിള്‍ സൗകര്യമൊരുക്കും

കാസര്‍കോട്: ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം നീലേശ്വരം നഗരസഭയില്‍ സാര്‍വ്വത്രികമാക്കുന്നതിന് ടെലിവിഷനുകള്‍ക്ക് കേബിള്‍ കണക്ഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ കേബിള്‍ സൗകര്യവും സെറ്റ് ടോപ്പ് ബോക്‌സും സൗജന്യമായി നല്‍കുന്നതിന് നഗരസഭയില്‍ ചേര്‍ന്ന കേബിള്‍ ടി. വി ഓപ്പറേറ്റേര്‍മാരുടെ യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം.സന്ധ്യ, പി.രാധ, സീ നെറ്റ് ചെയര്‍മാന്‍ കെ.വി.രാജീവന്‍, കേബിള്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം എം.ലോഹിതാക്ഷന്‍, നഗരസഭാ സെക്രട്ടറി സി.കെ.ശിവജി, സീനിയര്‍ ക്ലര്‍ക്ക് എന്‍.സീമ, ബി.ആര്‍.സി കോഡിനേറ്റര്‍ കെ.നിഷ തുടങ്ങിയവര്‍ സംസാരിച്ചു.

നിരവധി സാംസ്‌ക്കാരിക സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും അവരുടെ സ്ഥാപനങ്ങളില്‍ നീലേശ്വരത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തി വരുന്നു.

0Shares