
എന്‍. സി. പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക്. രണ്ടാഴ്‍ചയ്‌ക്കുളളില്‍ പവാര്‍ കേരളത്തിലെത്തും. പ്രഫുല്‍ പട്ടേലും പവാറിനൊപ്പം കേരളത്തിലെത്തും. എന്‍. സി. പി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദര്‍ശനം.

പാര്‍ട്ടിക്കുളളിലെ തര്‍ക്കത്തില്‍ ശരദ് പവാര്‍ ആര്‍ക്കൊപ്പമെന്നത് നിര്‍ണായകമാണ്. കേരളത്തിലെത്തി ചര്‍ച്ച നടത്തുന്ന പവാര്‍ തിരികെ മുംബയിലെത്തിയ ശേഷമായിരിക്കും മുന്നണി മാറ്റത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇടതു മുന്നണി വിടാന്‍ താല്പര്യമില്ലാത്ത എ. കെ ശശീന്ദ്രന് പിന്നാലെ ശരദ് പവാറിനെ കാണാനായി മാണി സി. കാപ്പനും പീതാംബരന്‍ മാസ്റ്ററും സംസ്ഥാന നേതാക്കളെ ഒപ്പം കൂട്ടി ഇന്നലെ മുംബയില്‍ എത്തിയിരുന്നു.
