കൈവീശുമ്പോൾ കണ്ണില്‍ കൈ തട്ടി; എൻ.സി.സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്തി പിണറായി വിജയൻ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കൈവീശുമ്പോൾ  കണ്ണില്‍ കൈ തട്ടി; എൻ.സി.സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്തി പിണറായി വിജയൻ

മലപ്പുറം: മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻ.സി.സി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു.

കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയാറായി. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി അസ്വസ്ഥനായി എന്നായിരുന്നു വാർത്തകൾ.

ആ വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെടുകയായിരുന്നു.

വെള്ളിയാഴ്‌ച പി.വി അൻവർ എം.എൽ.എയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു.

“അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം” എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്.

വ്യാഴാഴ്‌ച രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജിന്റോയെ ആശ്വസിപ്പിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഞ്ചേരി ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിന്റോ.

0Shares