നാവികസേന മേധാവിയായി തിരുവനന്തപുരം സ്വദേശി; വൈസ് അഡ്മിറൽ ആർ.ഹരികുമാർ ഐ.എൻ.എസ് വീരാട് ഉൾപ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായിരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing നാവികസേന മേധാവിയായി തിരുവനന്തപുരം സ്വദേശി; വൈസ് അഡ്മിറൽ ആർ.ഹരികുമാർ ഐ.എൻ.എസ് വീരാട് ഉൾപ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായിരുന്നു

അഡ്മിറല്‍ കരംബീര്‍ സിംഗ് ഈ മാസം 30ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ അടുത്ത നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ ചുമതലയേല്‍ക്കും.
തിരുവനന്തപുരം സ്വദേശിയാണ്.

നിലവില്‍ വെസ്റ്റേണ്‍ കമാന്‍ഡിൻ്റെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫാണ് ഹരികുമാര്‍. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ ആര്‍. ഹരികുമാര്‍ 1983 ജനുവരിയിലാണ് നാവികസേനയില്‍ ചേരുന്നത്. മുംബൈ സര്‍വകലാശാലയിലും യു.എസ് നേവല്‍ വാര്‍ കോളേജിലും ലണ്ടനിലെ കിംഗ്‌സ് കോളേജിലുമായിരുന്നു ഉപരിപഠനം നടത്തിയത്.

ഐ.എന്‍.എസ് വിരാട് ഉള്‍പ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരം വിശിഷ്ട സേവാ മെഡല്‍ (P.V.S.M), അതി വിശിഷ്ട സേവാ മെഡല്‍ (A.V.S.M), വിശിഷ്ട സേവാ മെഡല്‍ (V.S.M) എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

0Shares