
കാസർകോട് : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അതിർത്തി നിർണ്ണയിച്ച് കല്ലിട്ട് പണം നൽകി സ്ഥലം ഏറ്റെടുത്തതിന് ശേഷം അലൈമെൻ്റിൽ വീണ്ടും മാറ്റം വരുത്തി അധികസ്ഥലം പിടിച്ചെടുക്കുന്നതായി പരക്കെ ഉയർന്ന പരാതി പരിശോധിക്കണമെന്നും നടപടിക്രമങ്ങൾ പൂർത്തീകരിച്ച്ഏറ്റെടുത്തതിന് ശേഷം അതിർത്തിക്കപ്പുറത്ത് വീണ്ടും അന്യായമായി സ്ഥലം കയ്യേറാനുള്ള നീക്കത്തിൽ നിന്ന് അതികൃതർ പിൻമാറണമെന്നും മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

തെക്കിൽദേശീയപാതയിൽ വളവ് ഒഴിവാക്കാൻ ഫ്ലൈ ഓവർനിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുൽ ഖാദർ, വി.കെ. ബാവ,പി.എം. മുനീർ ഹാജി, മൂസ ബി ചെർക്കള, എം.സി. ഖമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
