ദേശീയപാത വികസനം; കാഞ്ഞങ്ങാട് നഗരസഭ ആശങ്ക പരിഹരിക്കാന്‍ ചര്‍ച്ച നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ദേശീയപാത വികസനം; കാഞ്ഞങ്ങാട് നഗരസഭ ആശങ്ക പരിഹരിക്കാന്‍ ചര്‍ച്ച നടത്തി

കാസർകോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത ദേശീയ പാത അധികൃതരുമായും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കൂളിയങ്കാലിലെ അടിപ്പാത പ്രശ്‌നം ദേശീയ പാത അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി.

പാത വികസിക്കുന്നതോടെ അരയി ഭാഗത്ത് നിന്നുള്ളവര്‍ക്ക് നഗരത്തിലെത്താന്‍ ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇതിന് പരിഹാരം കാണാന്‍ അടിപ്പാത നിര്‍മ്മാണമാണ് നല്ലതെന്ന് അധ്യക്ഷ അധികൃതരെ അറിയിച്ചു. കൊവ്വല്‍ സ്റ്റോറിലെ കള്‍വര്‍ട്ട് കം ഡ്രൈനേജ്, പടന്നക്കാട് വരെ ഡ്രൈനേജ്, കുടിവെള്ള പൈപ്പ് ലൈന്‍ പ്രശ്‌നങ്ങള്‍ എന്നിവയും അധികൃതരുമായി ചര്‍ച്ച നടത്തി.

നഗരസഭയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ദേശീയ പാത അധികൃതര്‍ ഉറപ്പു നല്‍കി. നിലവിലുള്ള വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തു.

0Shares