ദേശീയപാതാ വികസനം; പൊയിനാച്ചി ജംഗ്ഷനില്‍ വി. ഒ. പി നിർമ്മിക്കാൻ ശുപാര്‍ശ; സമരം താത്കാലികമായി നിര്‍ത്താനും തീരുമാനം

  • Post category:local news
  • Reading time:1 min read
You are currently viewing ദേശീയപാതാ വികസനം; പൊയിനാച്ചി ജംഗ്ഷനില്‍ വി. ഒ. പി നിർമ്മിക്കാൻ ശുപാര്‍ശ; സമരം താത്കാലികമായി നിര്‍ത്താനും തീരുമാനം

കാസർകോട്: പൊയിനാച്ചിയിൽ സർവീസ് റോഡുകളെ ബന്ധിപ്പിച്ച് വാഹനങ്ങൾ കടന്നുപോകുന്നമേൽപാത (വി. ഒ. പി ) നിർമിക്കുന്നതിന് അടിയന്തരമായി പുതിയ പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് കാസർകോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. സമരസമിതി യുടെ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ സി. എച്ച് കുഞ്ഞമ്പു എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

സമരസമിതിയുടെ ആവശ്യം പരിഗണിച്ച് ദേശീയ പാത അതോറിറ്റി കണ്ണൂർ പ്രൊജക്ട് ഡയറക്ടർ പുനിത്കുമാർ ഈ തീരുമാനം അടിയന്തര ശുപാർശയായി ദേശീയ പാത അതോറിറ്റി ചെയർമാനു നൽകുമെന്നും അറിയിച്ചു. തിരുവനന്തപുരം ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർ പ്രൊപ്പോസൽ സമർപ്പിക്കാമെന്ന നിർദ്ദേശത്തിന് അനുകൂലമാണ്. തീരുമാനം അംഗീകരിച്ച് സമരം താത്കാലികമായി നിർത്തി വെക്കുകയാണെന്ന് സമരസമിതി ചെയർമാൻ ഹരീഷ് ബി. നമ്പ്യാർഅറിയിച്ചു.

പൊയിനാച്ചി ജംഗ്ഷനിൽ വന്നുചേരുന്ന ബന്തടുക്ക റോഡിൻ്റെ വീതിക്ക് സമാനമായ രീതിയിലും വാഹനങ്ങൾ സുഗമമായി തിരിഞ്ഞു വരാനുള്ള രീതിയിലും വി. ഓ. പി നിർമ്മിക്കണമെന്ന് സമരസമിതി നിർദ്ദേശിച്ചു. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കണം എന്നും സമരസമിതി ചെയർമാൻ ആവശ്യപ്പെട്ടു. പ്രക്ഷോഭം പരിഗണിച്ച തീരുമാനമെടുത്ത ദേശീയപാത അതോിറ്റിയുടെ ശുപാര്‍ശ സി. എച്ച് കുഞ്ഞമ്പു എം.എൽ.എ സ്വാഗതം ചെയതു.

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ, എ. ഡി. എം എ. കെ രമേന്ദ്രൻ, ഡപ്യൂട്ടി കളക്ടർ എൽ എ. എൻ.എച്ച് ഫിലിപ്പ് ചെറിയാൻ, പഞ്ചായത്തംഗ ങ്ങളായ രാജൻ കെ. പൊയിനാച്ചി, ടി. പി നിസാർ സമരസമിതി പ്രതിനിധികളായ ചെയർമാൻഹരീഷ് ബി. നമ്പ്യാർ , ടി. കൃഷ്ണൻ , ടി. നാരായണൻ,ബാബുരാജ്,എം. രാഘവൻ നായർ, പൊയിനാച്ചി ബാലകൃഷ്ണൻ നായർ, സുകുമാരൻ ആലിങ്കൽ, എസ് കെ ഗംഗാധരൻ വി.വി പത്മനാഭൻ, ബെന്നി എബ്രഹാം, കമ്പനി ജനറൽ മാനേജർ ബാലസുബ്രഹ്മണ്യം, വി. കെ അബ്ദുൾ നിസാർ, ലെയ്സൺ ഓഫീസർ സേതുമാധവൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

0Shares