അന്തരിച്ച സി.പി.ഐ.എം നേതാവും മുൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.ടി രാഗിണിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വിടപറഞ്ഞത് കർമനിരതയായ മഹിളാ നേതാവ്

You are currently viewing അന്തരിച്ച സി.പി.ഐ.എം നേതാവും മുൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.ടി രാഗിണിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വിടപറഞ്ഞത് കർമനിരതയായ മഹിളാ നേതാവ്

കുറ്റിക്കോൽ / കാസർകോട്: മുൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ.എം നേതാവുമായ കുറ്റിക്കോൽ, കുളത്തിങ്കാൽ വീട്ടിൽ കെ.ടി രാഗിണി (58) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബുധനാഴ്‌ച രാത്രിയിലായിരുന്നു അന്ത്യം. രാഗിണിയുടെ അകാല വിയോഗം നാടിനെ ദുഖത്തിലാക്കി.

കുറ്റിക്കോൽ ലോക്കൽ കമ്മിറ്റി അംഗം, ജനാതിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം, കുറ്റിക്കോൽ പ്രവ്ദ ക്ലബ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവത്തിച്ചു വരികയായിരുന്നു. 1988ൽ ദിനേശ് ബീഡി തൊഴിലാളിയായി സേവനം ആരംഭിച്ചു. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചു അവരുടെ അവകാശങ്ങളെപ്പറ്റി ബോധ്യപ്പെടുത്തി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.

കുറ്റിക്കോൽ പഞ്ചായത്ത് സി.ഡി.സ് ചെയർപേഴ്‌സൺ, ബീഡി തൊഴിലാളി യുണിയൻ കാസർകോട് ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിൽ കെ.ടി രാഗിണി കർമനിരതയായി സംഘടനാ പ്രവർത്തനം നടത്തിയ വ്യക്‌തി. ജനപ്രതിനിധി ആയിരിക്കുമ്പോൾ നിരവധി പ്രവർത്തനങ്ങൾ നാടിനുവേണ്ടി ചെയ്‌തു.

മൃതദേഹം വ്യാഴാഴ്‌ച രാവിലെ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി ഓഫീസിലും കൊളത്തുങ്കൽ കുടുംബ വീട്ടിലും പൊതുദർശനത്തിന് വെച്ചു. നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്‌ണൻ മാസ്റ്റർ, മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉദുമ, ജില്ലാ കമ്മിറ്റി അംഗം സി.ബാലൻ, മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ.പത്മാവതി, ജില്ലാ സെക്രട്ടറി എം.സുമതി, ബേഡകം ഏരിയ സെക്രട്ടറി എം.അനന്തൻ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, ബേഡകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ, ഏരിയ കമ്മറ്റി അംഗളായ കെ.എൻ രാജൻ, ടി.കെ മനോജ്, അഡ്വ. സി.രാമചന്ദ്രൻ, കെ.സുധീഷ് കുമാർ, കുറ്റിക്കോൽ ലോക്കൽ സെക്രട്ടറി പി.ഗോപിനാഥൻ, മഹിളാ നേതാക്കളായ എൻ.ടി ലക്ഷ്‌മി, എം.മിനി മുന്നാട്, പഞ്ചായത്ത് അംഗങ്ങളായ പി.മാധവൻ വെള്ളാല, ലക്ഷ്‌മി ബേത്തൂർപാറ, ശോഭന കുമാരി, അരവിന്ദൻ, ടി.ബാലൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

വ്യക്‌തിപരമായ കാര്യങ്ങൾ മറന്ന് നാടിനും നാട്ടുകാർക്കും വേണ്ടി സഹായിക്കാൻ ഓടിനടന്ന വനിതാ നേതാവായിരുന്നു. അതിനിടയിലാണ് യാദൃശ്ചികമായി അസുഖം പിടിപെട്ടത്. നാട്ടുകാരുടെ സഹായത്തോടെ വിദഗ്‌ധ ചികിത്സയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. കുറ്റിക്കോൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുളത്തിങ്കാൽ വീട്ടിൽ പരേതരായ രാമൻ- ചിരുത ദമ്പതികളുടെ മകളാണ്. അഭിലാഷ്, അനീഷ് എന്നിവർ മക്കളാണ്. യശോദ, കെ.ടി മധുസൂദനൻ (സി.പി.എം കുറ്റിക്കോൽ ബ്രാഞ്ച് സെക്രട്ടറി), നിർമല (മാങ്ങാട്), ബിജുരാമൻ (ഗൾഫ്), പരേതരായ കുമാരൻ, രാജൻ എന്നിവർ സഹോദരങ്ങളാണ്.

0Shares