
കാസർകോട്: വാട്ടർ അതോറിറ്റിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വോൾട്ടേജ് ക്ഷാമം മൂലം ബാവിക്കരയിൽ പംമ്പിംഗ് നടക്കാത്തതാണ് ജലവിതരണം മുടങ്ങുന്നതിന് കാരണമായി പറയുന്നത്. ഉടൻ ശാശ്വത പരിഹാരം കാണണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

വോൾട്ടേജ് ഇംപ്രൂവ്മെണ്ടിന് ധാരാളം വഴികളുണ്ട്. കെ.എസ്.ഇ.ബി അധികൃതർ ഇക്കാര്യത്തിൽ താല്പര്യമെടുക്കണം. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാർ കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം കാണണം. ജലവിഭവ വകുപ്പിലെയും കെ.എസ്.ഇ.ബിയിലെയും ഉദ്യോഗസ്ഥന്മാരുടെ യോഗം അടുത്ത ദിവസം കളക്ടർ വിളിച്ചു ചേർക്കുമെന്ന് എം.എൽ.എ അറിയിച്ചു.
രൂക്ഷമായ കുടിവെള്ള പ്രശ്‌നം ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗിൻ്റെ ശ്രദ്ധയിൽ പെടുത്തിയതായും.എം.എൽ.എ അറിയിച്ചു.
