മൈസൂരു കൂട്ടബലാത്സംഗ കേസ്; പ്രായപൂർത്തി ആകാത്ത ഒരാൾ ഉൾപ്പെടെ തിരുപ്പൂര്‍ സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing മൈസൂരു കൂട്ടബലാത്സംഗ കേസ്;  പ്രായപൂർത്തി ആകാത്ത ഒരാൾ ഉൾപ്പെടെ  തിരുപ്പൂര്‍ സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ

മൈസൂരു കൂട്ടബലാത്സംഗ കേസിൽ തിരുപ്പൂര്‍ സ്വദേശികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മൈസൂരിലെ പഴക്കച്ചവടക്കാരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ പ്രായപൂർത്തി ആകാത്തവരാണ്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കേസിൽ മലയാളി വിദ്യാർത്ഥികൾ അടക്കം 35 പേരെ ചോദ്യം ചെയ്തിരുന്നു.

ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയതിന് ശേഷമാണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്.

ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൈസൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേസിൽ പങ്കുണ്ടെന്നും, കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും നേരത്ത റിപ്പോർട്ടുകൾ വന്നിരുന്നു.

0Shares