‘ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പൻ പണി, ഗവര്‍ണര്‍ രാജി വെച്ച്‌ രാഷ്ട്രീയത്തിൽ ഇറങ്ങണം’; എം.വി ഗോവിന്ദൻ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ‘ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പൻ പണി, ഗവര്‍ണര്‍ രാജി വെച്ച്‌ രാഷ്ട്രീയത്തിൽ ഇറങ്ങണം’; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവര്‍ണര്‍ രാജി വയ്ക്കണമെന്നത് കേരളത്തിൻ്റെ പൊതുവികാരമായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവര്‍ണര്‍ പദവിയൊഴിഞ്ഞ് രാഷ്ട്രീയത്തിൽ ഇറങ്ങുകയാണ് നല്ലതെന്നും ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പൻ പണിയാണെന്നും എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.

“ഗവര്‍ണര്‍ക്ക് പഴയതുപോലെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നന്നാവുക. അദ്ദേഹം രാജിവെച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങണം. ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്.

സുപ്രിംകോടതി നിലപാട് വ്യക്തമായി പുറത്തു വന്നിട്ടും അതിനെ അദ്ദേഹം അംഗീകരിക്കുന്നില്ല. പ്രസിഡണ്ടിനോടാണ് തനിക്ക് മറുപടി പറയാൻ ബാധ്യത എന്ന അദ്ദേഹത്തിൻ്റെ നിലപാടാണ് ഭരണഘടനാ വിരുദ്ധം.

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ്. സുപ്രിംകോടതിയോടുള്ള അനാദരവാണത്, കോടതിയെ ധിക്കരിക്കുന്നതിന് തുല്യം. ഗവര്‍ണര്‍ പദവി ഒഴിയണം, ഗവര്‍ണര്‍ രാജി വയ്ക്കണം എന്നുള്ളത് കേരളത്തിൻ്റെ പൊതുവികാരമായി മാറി”. എം.വി ഗോവിന്ദൻ പറഞ്ഞു.

0Shares