മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി, അഷ്റഫ് എടനീർ വൈസ് പ്രസിഡന്റ്

  • Post category:local news
  • Reading time:1 min read
You are currently viewing മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി, അഷ്റഫ് എടനീർ വൈസ് പ്രസിഡന്റ്

കാസർകോട്: മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കോഴിക്കോട് ലീഗ് ഹൗസിൽ ശനിയാഴ്ച്ച ചേർന്ന കൗൺസിൽ യോഗത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി കാസർകോട് നിന്ന് അഷ്റഫ് എടനീർ തെരഞ്ഞെടുക്കപ്പെട്ടു.

എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ജില്ലാ വൈസ് പ്രസിഡണ്ട്, കാസർകോട് സി.എച്ച് സെന്റർ
കോ ഓഡിനേറ്റർ,കാസർകോട് മർച്ചന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയരകടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റായ അഷ്റഫ് മുസ്‌ലിം യൂത്ത് ലീഗിലും, എം.എസ്.എഫിലും ശാഖ മുതൽ ജില്ലവരെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഉൾപ്പെടെ സേവന മികവിന് വിവിധ സംഘടനകളുടെ പുരസ്കാരം ലഭ്യമായിട്ടുണ്ട്.

0Shares