പാചക വാതക വിലവർദ്ധനവ്; റീത്ത് വെച്ച സിലിണ്ടറും വിറകുമേന്തി മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം

  • Post category:local news
  • Reading time:1 min read
You are currently viewing പാചക വാതക വിലവർദ്ധനവ്; റീത്ത് വെച്ച സിലിണ്ടറും വിറകുമേന്തി മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം

കാസർകോട്: പാചക വാതക സിലിണ്ടറുകളുടെ വിലകൾ കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. റീത്ത് വെച്ച കാലിയായ ഗ്യാസ് സിലിണ്ടറും ഉണക്ക വിറകുമേന്തി പ്രകടനമായി എത്തി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ സമരത്തിന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ്, ട്രഷറർ എം.ബി ഷാനവാസ്, വൈസ് പ്രസിഡന്റ് എം.എ നജീബ്, സെക്രട്ടറിമാരായ റഫീഖ് കേളോട്ട്, നൂറുദ്ധീൻ ബെളിഞ്ച, റഊഫ് ബാവിക്കര,ഹാരിസ് ബെദിര,സിദ്ധീഖ് ദണ്ഡഗോളി,ഫിറോസ് അഡ്ക്കത്ത് ബയൽ,മുത്തലിബ് ബേർക്ക,നൗഫൽ തായൽ,ജലീൽ തുരുത്തി,താഹ തങ്ങൾ,അൻസാഫ് കുന്നിൽ,അസീബ് ചൗക്കി, ഹാരിസ് ദിട്പ്പ, സുൽവാൻ ചെമ്മനാട്, റഫീഖ് കോളാരി, അനസ് കണ്ടത്തിൽ, സിദ്ധീഖ് ചക്കര, അൻവർ പി.എം,മൂസ ബാസിത്,റിഷാദ് പള്ളം,ബദ്റുദ്ധീൻ അർക്കെ,മുജീബ് തായലങ്ങാടി,ശിഹാബ് പാറക്കെട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

0Shares