
കാസർകോട്: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ സി.എച്ച്.മുഹമ്മദ് കോയയുടെ ഓർമ്മ ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ‘ബ്ലെഡ്കെയർ 5000 യൂണിറ്റ് ചാലഞ്ചിൽ ‘വൈറ്റ് ഗാർഡ് അംഗങ്ങൾ പങ്കാളിയായി.

ജില്ലാ ക്യാപ്റ്റൻ സി.ബി. ലത്തീഫിന്‍റെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് അംഗങ്ങൾ കാസർകോട് ജനറൽ ഹോസ്പിറ്റലിലെ ബാങ്കിലാണ് രക്തദാനം ചെയ്തത്. തുടർന്നും ഇടവേളകളിൽ വൈറ്റ് ഗാർഡ്അംഗങ്ങൾ ബ്ലഡ്കെയർ ചാലഞ്ചിൽ പങ്കാളി യാവും. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മുനീർ ചെമ്മനാടും പങ്കാളിയായി .
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, സംസ്ഥാന പ്രവർത്തക സമിതി അംഗം അഷറഫ് എടനീർ , ബ്ലഡ് കെയർ ജില്ലാ കോ-ഓഡിനേറ്റർ ഹാരിസ് തായൽ, കാസർകോട് മണ്ഡലം പ്രസിഡൻ്റ് സിദ്ദീഖ് സന്തോഷ് നഗർ, വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി.ബി ലത്തീഫ് , മുനിസിപ്പൽ ക്യാപ്റ്റൻ നവാസ് ആനബാഗിലു , മൊഗ്രാൽപുത്തൂർ ക്യാപ്റ്റൻ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
