Categories
സൗജന്യ നിയമ സഹായം; ലീഗല്‍ എയിഡ് ക്ലിനിക്ക് ഉല്‍ഘാടനം ചെയ്തു
ആഴ്ചയിൽ രണ്ട് തവണ പ്രശ്ന പരിഹാരത്തിന് സിറ്റിംഗ്
Trending News





തൃക്കരിപ്പൂര്‍ (കാസറഗോഡ്): ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സൗജന്യ നിയമ സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ലീഗല്‍ എയിഡ് ക്ലിനിക്ക് പുനരാരംഭിച്ചു. ക്ലിനിക്കിന്‍റെ ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ നിർവഹിച്ചു. സാധാരണ ജനവിഭാഗങ്ങളുടെ നിയമ പ്രശ്നങ്ങളിൽ ഇടപെടുകയും നിയമ സഹായം നൽകുകയുമാണ് ചെയ്യുക. കോടതിയുട പരിഗണനയിലുള്ള കേസുകൾ അദാലത്ത് വഴി പരിഹരിക്കാനും ഒരു പരിധിവരെ സാധിക്കുന്നു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിലവിൽ സൗജന്യ നിയമ സഹായം ലഭ്യമാണ്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ലീഗല്‍ എയിഡ് ക്ലിനിക്ക് വഴി നിയമ സഹായം ആവശ്യമെങ്കിൽ പഞ്ചായത്ത് പാരാ ലീഗല്‍ വളണ്ടിയറെ ബന്ധപ്പെടാം. ആഴ്ചയിൽ രണ്ട് തവണ പ്രശ്ന പരിഹാരത്തിന് സിറ്റിംഗ് നടത്തുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Also Read

ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ ആയിറ്റി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം സൗദ, മെമ്പര്‍മാരായ കെ.വി കാര്‍ത്ത്യായനി, എം രജീഷ്ബാബു, സാജിദ സഫറുള്ള, എം ശുക്കൂര്‍, കെ എം ഫരീദ, എം കെ ഹാജി, വി പി സുനീറ, എം ഷൈമ, സെക്രട്ടറി അരവിന്ദന്‍ പി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. പാരാ ലീഗല്‍ വളണ്ടിയര്‍ സുനന്ദ സി എച്ച് നന്ദി പറഞ്ഞു.

Sorry, there was a YouTube error.