
മഞ്ചേശ്വരം കാസര്‍കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ മഴയെത്തും മുൻപേ നാടും വീടും വൃത്തിയാക്കാം ത്രിഡേ മിഷന്‍റെ ഭാഗമായുള്ള ശുചീകരണ യജ്ഞത്തിന്‍റെ രണ്ടാം ദിനത്തിൽ മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം സി.എച്ച്.സി പരിസരം ശുചീകരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, മുസ്‌ലിം യൂത്ത് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താർ അധ്യക്ഷനായി. ജന: സെക്രട്ടറി ബി.എം മുസ്തഫ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസുഫ് ഉളുവാർ,അസീസ് കളത്തൂർ, യു.കെ.സൈഫുള്ള തങ്ങൾ, നാസിർ ഇടിയ, കെ.എഫ് ഇഖ്ബാൽ,താജുദ്ദീൻ മീഞ്ച,മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവർ,കെ എം കെ അബ്ദുൽ റഹ്മാൻ ഹാജി,ബഷീർ കനില ,അബ്ദുല്ല ഗുഡ്ഡകെരി,യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് ജനറൽ സെക്രട്ടറി മജീദ് മച്ചംപാടി,അസിം മണിമുണ്ട,റിയാസ് മൗലാന റോഡ്,ഉപ്പുണ് ഗുഡ്ഡകെരി,ഇർഫാൻ കുഞ്ചത്തൂർ, വൈറ്റ്ഗാർഡ് അംഗങ്ങളായ അനീസ്, ഇക്ബാൽ, മഷൂദ്, ഷാറൂഖ്, അഷ്ഫാഖ്, ആഷിഫ്ഷൈഖ്,സുഫൈൽ,നാസിർ,ആഷിഫ് ബഡാജെ, തുടങ്ങിയവർ സംബന്ധിച്ചു.
