
കാസർകോട്: രൂക്ഷമായ വിലക്കയറ്റവും അഴിമതി, സ്വജന പക്ഷപാതം, തൊഴിലില്ലായ്മയും ബന്ധു നിയമനങ്ങളും മുഖമുദ്രയാക്കി അധികാരത്തിൽ തുടരുന്ന ഇടത് സർക്കാരിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ജനുവരി18ന് തിരുവനന്തപുരത്ത് നടത്തുന്ന ‘സേവ് കേരള മാർച്ചിൻ്റെ ‘ പ്രചരണാർത്ഥം കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കുറ്റവിചാരണയാത്ര നടത്തി.
തളങ്കരയിൽ നിന്നും ആരംഭിച്ചയാത്ര യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് മണ്ഡലം പ്രസിഡണ്ട് സിദ്ദിഖ് സന്തോഷ് നഗറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സിദീഖ് സന്തോഷ് നഗർ ജാഥ നായകനായും, ഹാരിസ് ബെദിര ഉപനായകനായും, പി. ബി ഷഫീഖും നേതൃത്വം കൊടുത്ത ജാഥ പുതിയ ബസ് സ്റ്റാന്റ്, ചൗക്കി, ഉളിയത്തടുക്ക, നായൻമാർ മൂല, ചെർക്കള, നെല്ലിക്കട്ട, ബദിയടുക്ക, മാർപ്പനടുക്ക, നാട്ടക്കല്ല്, മുള്ളേരിയ, എന്നിവിടങ്ങളിലെ സ്വീകരങ്ങള്‍ ഏറ്റുവാങ്ങി.

ജാഥയുടെ സമാപന സമ്മേളനം ആദൂറില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് ഏടനീര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി. ടി അഹമ്മദ് അലി, എൻ. എ നെല്ലിക്കുന്ന് എം. ൽ. എ, മുനീർ ഹാജി കമ്പാര്‍, മൂസ ബി. ചെർക്കള, അബ്ദുല്ല കുഞ്ഞി ചെർക്കള, അസീസ് കളത്തൂർ, സഹീർ ആസിഫ്, മാഹിൻ കേളോട്ട്,എ. ജി. സി ബഷീര്‍,ഹാഷിം കടവത്ത്,സലീം തളങ്കര, എം. എ നജീബ്, ഹാരിസ് തായൽ, റഫീഖ് കേളോട്ട്, നൂറുദ്ദീൻ ബെളിഞ്ച, അനസ് എതിർത്തോട്, ബഷീർ തൊട്ടാൻ, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത് നഗർ, ജലീൽ എര്‍തും കടവ്, നാസർ ചായിന്റടി,അന്‍വര്‍ ചേരങ്കൈ,സിദ്ധീഖ് ബേക്കല്‍, ഷംസുദ്ദീൻ കിന്നിംഗാർ,ശരീഫ് മുള്ളേരിയ, ഖാദർ ബദ്രിയ, ഹമീദ് പൊസോളികെ, മുജീബ് കമ്പാർ,ആദംകുഞ്ഞി തളങ്കര, നൗഫൽ തായൽ, ഖലീൽ സിലോൺ, മൊയ്‌ദീൻ കുഞ്ഞി, ഹബീബ് ചെട്ടുംകുഴി, സി. ടി റിയാസ്, ജലീൽ തിരുത്തി, പി. ബി എസ് ഷഫീഖ്, റഹ്മാൻ തൊട്ടാൻ, എം. എ ഖലീൽ, ഹർഷാദ് എതിർത്തോട്, അജ്മൽ തളങ്കര, എം. എം നൗഷാദ്, ഹസീബ് ശംനാട്, ഷിയാബ് പാറക്കട്ട, റഫീഖ് കൊളാരി,സിദ്ദീഖ് ബെള്ളിപ്പാടി, ഹാരിസ് ബേവിഞ്ച, നവാസ് എരിയാൽ, കലന്തർ ഷാഫി, നവാസ് കുഞ്ചാർ,സത്താർ സി. എ നഗര്‍,സലാം ബെളിഞ്ചം,ഹാഷിം ബംബ്രാണി,സി. ബി ലത്തീഫ്,ഫിറോസ് അടുക്കത്ത്ബയല്‍,സലാം ചെര്‍ക്കള,ഷാനിഫര്‍ നെല്ലിക്കട്ട,ഹാഷിം മഞ്ഞംപാറ, എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
