കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി; പദയാത്രയ്ക്ക് പ്രൗഢമായ തുടക്കം

  • Post category:local news
  • Reading time:1 min read
You are currently viewing കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി; പദയാത്രയ്ക്ക് പ്രൗഢമായ തുടക്കം

കാസർകോട്: കേന്ദ്ര കേരള സർക്കാരുകൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്‌ലിം യൂത്ത് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി. പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗർ നായകനും ജനറൽ സെക്രട്ടറി ഹാരിസ് ബെദിര ഉപനായകനും ട്രഷറർ പി.ബി ഷഫീഖ് ഡയരക്ടറും നൗഫൽ തായൽ കോ ഓഡിനേറ്ററുമായി നാല് ദിവസങ്ങളിലായി നടത്തുന്ന പദയാത്രയ്ക്ക് ബെള്ളൂർ പള്ളപ്പാടിയിൽ വെച്ച് തുടക്കം കുറിച്ചു.

ചൊവ്വാഴ്ച്ച രാവിലെ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമദ് അലി ജഥാ നായകന്‍ സിദ്ധീഖ് സന്തോഷ് നഗർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ. എം കടവത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര കേരള സർക്കാരുകൾക്കെതിരെയുള്ള മണ്ഡലം കമ്മിറ്റിയുടെ കുറ്റപത്രം കാസര്‍കോട് മണ്ഡലം എം. എൽ. എ എൻ. എ നെല്ലിക്കുന്ന് ഡി. സി. സി ജനറൽ സെക്രട്ടറി കല്ലഗെ ചന്ദ്രശേഖര റാവുന് നൽകി പ്രകാശനം ചെയ്തു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ. കെ. എം അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി. ചെർക്കള, മണ്ഡലം ട്രഷറർ മാഹിൻ കേളോട്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ എടനീർ, സെക്രട്ടറി എം.എ നജീബ് ഹാഷിം കടവത്ത് ടി.എം ഇഖ്ബാൽ നൗഫൽ തായൽ, ഫാറൂഖ് കുമ്പഡാജെ, ഖലീൽ സിലോൺ, ഇഖ്ബാൽ ഫുഡ് മാജിക്‌, മൊയ്‌ദീൻ കുഞ്ഞി ആദൂർ, സി.ടി റിയാസ്, ജലീൽ തുരുത്തി, എം. എ ഖലീൽ, റഹ്മാൻ തോട്ടാൻ, ഷഫീക് പീബീസ്, ഹാരിസ് ആർ. എം പള്ളികുഞ്ഞി ഹാജി എസ്.കെ അബ്ബാസലി ശംസുദ്ധീൻ കിന്നിംഗാർ പി.കെ ഷെട്ടി താഹ തങ്ങൾ ഷാനിഫ് നെല്ലിക്കട്ട സഹീർ ആസിഫ് ഹാരിസ് തായൽ അജ്മൽ തളങ്കര ആദം പളളപ്പാടി റഫീഖ് കിന്നിംഗാർ നൗഷദ് എം.എം ശിഹാബ് പാറക്കെട്ട് ഹൈദർ കടുംപ്പംകുഴി ഹമീദലി മാവിനക്കട്ട ഹമീദ് മഞ്ഞംപാറ അഷ്ഫാക് തുരുത്തി ഹാരിസ് ദിഡ്പ്പ നവാസ് എരിയാൽ കലന്തർ ശാഫി റഫീഖ് കോളാരി ശിഹാബ് കുമ്പഡാജെ തുടങ്ങിയർ സംസാരിച്ചു.

0Shares