
കാസർകോട് : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത സർക്കാറുകൾക്കെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധത്തിൻ്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ. എം ബഷീറിൻ്റെ അധ്യക്ഷതയിൽ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു.

ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ. എം കടവത്ത്, വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം , നഗരസഭ ചെയർമാൻ അഡ്വ: വി. എം മുനീർ, മുനിസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ എ അസീസ്, ഖാലിദ് പച്ചക്കാട്, എം എച്ച് ഖാദർ, മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ബെദിര, മൊയ്‌ദീൻ കൊല്ലമ്പാടി, അജ്മൽ തളങ്കര, നൗഫൽ തായൽ, ജലീൽ അണങ്കൂർ, റഹ്‌മാൻ തൊട്ടാൻ, അഷ്ഫാഖ് അബൂബക്കർ തുരുത്തി, സി. എ അബ്ദുല്ല കുഞ്ഞി ഹാജി, മുസ്സമിൽ ഫിർദൗസ് നഗർ, ഖലീൽ ഷെയ്ഖ് കൊല്ലംബാടി, ബഷീർ കടവത്ത് തുടങ്ങിയവർ സംബന്ധിച്ചു.

