‘ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം ‘എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് മധുർ പഞ്ചായത്ത് സമ്മേളനം; സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ‘ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം ‘എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് മധുർ പഞ്ചായത്ത് സമ്മേളനം; സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു

കാസർകോട്: ‘ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം ‘എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് മധുർ പഞ്ചായത്ത് കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. ഉളിയത്തടുക്ക ഹനീഫ് ചൂരി നഗറിൽ നടത്തിയ സമ്മേളനം സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെഎം.ഷാജി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ഹാരിസ് ചൂരിഅധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ സ്വാഗതം പറഞ്ഞു.

മുസ്‌ലിം ലീഗ് മധൂർ പഞ്ചായത്ത് സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ പൊതുയോഗം സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

എൻ.എ. നെല്ലിക്കുന്ന് എം. എൽ. എ ,മുൻ എം.എൽ.എ എം. സി ഖമറുദ്ദീൻ, ബിലാൽ മുഹമ്മദ് പാലക്കാട്,
ജില്ലാ ഭാരവാഹികളായ മുനീർ ഹാജി, മൂസ ബി. ചെർക്കള,വി. പി അബ്ദുൽ ഖാദർ, മണ്ഡലം പ്രസിഡണ്ട്
എ.എം.കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട് ,ഹാഷിം കടവത്ത് ,എ.എ.ജലീൽ, അഷ്റഫ് എടനീർ ,ടി.ഡി. കബീർ, സി.എച്ച്മുഹമ്മദ് കുഞ്ഞി ചായിന്റടി,
മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാൻ ഹാജി പട്ല, അനസ് എതിർത്തോട് , അൻവർ ചേരങ്കൈ, ഗഫൂർ എരിയാൽ കെ.എം ബഷീർ, ഹമീദ് ബെദിര, മജീദ് പട്ട്ള, ഹബീബ് ചെട്ടുംകുഴി , യു.എ അലി, മുത്തലിബ് പാറക്കെട്ട് , ഹമീദ് അറന്തോട്, ഹാരിസ് ബെദിര, നൂറുദീൻ ബെളിഞ്ചം, എം.എ ഖലീൽ, ശിഹാബ് പാറക്കെട്ട്, കലന്തർ ശാഫി, പോഷക സംഘടനജില്ലാ മണ്ഡലം നേതാക്കൾ എന്നിവർ സംബന്ധിച്ചു.

മുസ്‌ലിം ലീഗ് മധൂർ പഞ്ചായത്ത് സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തുന്നു.

കേരള നിയമസഭയിൽ പഞ്ചായത്ത് നഗരപാലിക സമഗ്ര ബിൽഅവതരിപ്പിച്ച് അധികാരം ജനങ്ങളിലേക്കെത്തിച്ച മുൻ മന്ത്രി സി.ടി. അഹമ്മദലിയെ ചടങ്ങിൽ ആദരിച്ചു. സമ്മേളനത്തിന് ആരംഭം കുറിച്ച്പ്രസിഡണ്ട് ഹാരിസ് ചൂരി പതാക ഉയർത്തി. ഹബീബ് ചെട്ടുംകുഴി നന്ദിപറഞ്ഞു.

0Shares