കാസർകോട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർഅവഗണന; മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സത്യാഗ്രഹവും പ്രതീകാത്മ ഒ.പി. പ്രവർത്തനവും നടത്തി

  • Post category:health / local news
  • Reading time:2 mins read
You are currently viewing കാസർകോട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർഅവഗണന; മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സത്യാഗ്രഹവും പ്രതീകാത്മ ഒ.പി. പ്രവർത്തനവും നടത്തി

കാസർകോട് : ബദിയടുക്ക ഉക്കിനടുക്കയിലുള്ള കാസർകോട് സർക്കാർ മെഡിക്കൽ കോളേജിനോടുള്ള അവഗണനക്കെതിതിരെയും മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും വകുപ്പ് മന്ത്രിയും നൽകിയ ഉറപ്പുകൾ നിരന്തരമായി ലംഘിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി.

ഡിസംമ്പർ ഒന്നിന് മെഡിക്കൽ കോളേജിൽ ഒ.പി. ആരംഭിക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിൽ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ ജില്ലയിലെ ലീഗ് അംഗങ്ങളായ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും എം.എൽ.എ. മാരും മെഡിക്കൽ കോളേജ് പരിസരത്ത്സത്യാഗ്രഹവും പ്രതീകാത്മക ഒ.പി. പ്രവർത്തനവും നടത്തി. പ്രക്ഷോഭ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തുജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽറഹ്മാൻസ്വാഗതം പറഞ്ഞു.

കല്ലട്ര മാഹിൻ ഹാജി, എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന് , എ.കെ.എം. അഷറഫ്, വി.കെ.പി.ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെർക്കള, എ.എം.കടവത്ത്, കെ.എം. ശംസുദ്ദീൻ ഹാജി, അബ്ബാസ് ഒണന്ത, കെ. അബ്ദുല്ല കുഞ്ഞി ചെർക്കള, എ.ബി. ശാഫി, പി.കെ.സി. റൗഫ് ഹാജി, എ.കെ.ആരിഫ്, സി.എം. ഖാദർ ഹാജി, അഷറഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർ ത്തോട്, ഇർഷാദ് മൊഗ്രാൽ , മാഹിൻ മുണ്ടക്കൈ, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, ഖാദർ ഹാജി ചെങ്കള, ഇബ്രാഹിം പാലാട്ട്, മുംതാസ് സമീറ, ആയിശ. പെർള,അൻവർ ചേരങ്കൈ, ഇബ്രാഹിം പെർള എന്നിവർ പ്രസംഗിച്ചു.

സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻ്റടി, യൂസുഫ് ഹേരൂർ, ബേർക്കഅബുല്ല കുഞ്ഞി ഹാജി, ഹാരിസ് ചൂരി, അബൂബക്കർ പെർദ്ദണ, എം. അബ്ദുല്ല മുഗു, റഫീഖ് കോട്ടപ്പുറം, അഡ്വ. വി.എം. മുനീർ, സൈമ സി.എ., സെമീന ടീച്ചർ, പി.വി.മുഹമ്മദ് അസ്ലം, സത്താർ വടക്കുംമ്പാട്, ഖാദർ ബദരിയ, ഹമീദ്പൊസോളിഗെ, ശാന്ത ബി. സുഫൈജ അബൂബക്കർ , സമീറ ഫൈസൽ, പി.വി. ഷെഫീഖ്, റഹ്മാൻ ഗോൾഡൻ,ജമീലസിദ്ധീഖ്, ജാസ്മിൻ കബീർ ചെർക്കളം, പി.സി. ഇസ്മായിൽ, ഷെരീഫ് മദീന, ബദറുദ്ധീൻ തഹ്സിം, കെ.എം. ബഷീർ ,ഇ ഐ.ജലീൽ,അഡ്വ.എൻ.എ.ഖാലിദ്, മുബാറക്ക് ഹസൈനാർ ഹാജി, കെ.ബി.എം.ഷെരീഫ്, ടി.സി.അബ്ദുൽ സലാം ഹാജി, കെ.ബി. കുഞ്ഞാമു, അഡ്വ.സക്കീർ അഹമ്മദ്, സൈഫുള്ള തങ്ങൾ യു.കെ., അന്തിഞ്ഞി ഹാജി പൈവളിഗെ, കെ.ശാഫി ഹാജി, അൻവർ ഓസോൺ ,നാസർ ചായിൻ്റടി, എം.എച്ച്.മുഹമ്മദ് കുഞ്ഞി മാങ്ങാട്, സി.കെ. റഹ്മത്തുള്ള ,സിദ്ധീഖ്ഒളമൊഗർ ,ഹമീദ് ബെദിര, എസ്.എം.മുഹമ്മദ്കുഞ്ഞി, സെഡ്.എ. കയ്യാർ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, കെ.വി.യൂസുഫ്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ഇ. അബൂബക്കർ ഹാജി എന്നിവർ നേതൃത്വം നൽകി. മാഹിൻ കേളോട്ട് നന്ദി പറഞ്ഞു.

0Shares