മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ; കല്ലട്ര മാഹിന്‍ ഹാജി പ്രസിഡണ്ട്, അബ്ദുല്‍റഹ്‌മാന്‍ ജന. സെക്രട്ടറി

  • Post category:local news
  • Reading time:1 min read
You are currently viewing മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ; കല്ലട്ര മാഹിന്‍ ഹാജി പ്രസിഡണ്ട്, അബ്ദുല്‍റഹ്‌മാന്‍ ജന. സെക്രട്ടറി

മുസ്‌ലിം ലീഗ് കാസർകോട് ജില്ലാകമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിൽ സമവായത്തിലൂടെനടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി കല്ലട്ര മാഹിന്‍ ഹാജിയേയും ജനറല്‍ സെക്രട്ടറിയായി എ. അബ്ദുല്‍റഹ്‌മാനേയും ട്രഷററായി പി.എം മുനീര്‍ ഹാജിയേയും തിരഞ്ഞെടുത്തു.

എ.എം. കടവത്ത്, കെ.ഇ.എ ബക്കര്‍, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, എം.ബി. യൂസുഫ്, ടി.എ. മൂസ, അഡ്വ. എന്‍.എ. ഖാലിദ് (വൈ. പ്രസി.), എ.ജി.സി. ബഷീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, ടി.സി.എം അബ്ബാസ്, ടി.സി.എ റഹ്‌മാന്‍, ഹാരിസ് ചൂരി (ജോ. സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

സംസ്ഥാന സെക്രട്ടറി സി.കെ ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എം.എല്‍.എ, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് തെരഞ്ഞെടുപ്പിലെ സംസ്ഥാന നിരീക്ഷകരായി പങ്കെടുത്തത്. ഇവര്‍ കഴിഞ്ഞ ദിവസം ജില്ലയിലെ അഞ്ച് മണ്ഡലം പ്രസിഡണ്ടുമാരുമായും, ജനറല്‍ സെക്രട്ടറിമാരുമായും നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.

0Shares