
കാസർകോട്: കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ.വി.എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സംസീദ ഫിറോസിനെയും മത്സരിപ്പിക്കാൻ മുസ്‌ലിം ലീഗ് ജില്ലാപാർലിമെന്ററി ബോർഡ് യോഗം തീരുമാനിച്ചു.
മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റായ വി.എം മുനീർ ഇരുപത്തി നാലാം വാർഡായ ഖാസിലെയിനിൽ നിന്നാണ് ഇപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം വാർഡായ അഡ്ക്കത്ത്ബയലിൽ നിന്നാണ് സംസീദ തെരഞ്ഞെടുക്കപ്പെട്ടത്. ഓഫീസ് മാനേജ്മെന്റിൽ ബിരുദദാരിണിയാണ് സംസീദ.

സി.ടി. അഹമ്മദലി, സി.കെ. സുബൈർ, ടി.ഇ. അബ്ദുല്ല, എ. അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരടങ്ങിയ പാർല മെൻ്ററി ബോർഡാണ് മത്സരിക്കാന്‍ പ്രതിനിധികളെ പ്രഖ്യാപിച്ചത്.അതേസമയം, ചെയർമാൻ സ്ഥാനം രണ്ട് പേര്‍ വീതംവെക്കും എന്നാണ് അറിയാന്‍ സാധിക്കുന്നത്.
ആദ്യത്തെ 3 വർഷം അഡ്വ. വിഎം മുനീർ, പിന്നീടുള്ള 2 വർഷം അബ്ബാസ് ബീഗം എന്നിവര്‍ സ്ഥാനം വീതംവെച്ചെടുക്കാന്‍ ജില്ലാ നേതാക്കള്‍ ഇരുവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായും പറയുന്നുണ്ട്.
