
തദ്ദേശ തെരഞ്ഞെടുപ്പിൽ കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. റഹ്‌മാൻ ഗോള്‍ഡന്‍ (മഞ്ചേശ്വരം ഡിവിഷന്‍), ജമീല സിദ്ദീഖ് ദണ്ഡഗോളി (കുമ്പള), ജസീമ ജാസ്മിന്‍ കബീര്‍ (സിവില്‍ സ്റ്റേഷന്‍), ടി.ഡി കബീര്‍ (ചെങ്കള), ഷാഹിനാ സലീം (എടനീര്‍), പി.ബി ഷഫീഖ് (ദേലമ്പാടി), ടി.സി.എ റഹ്‌മാൻ (ചെറുവത്തൂര്‍). എന്നിവരാണ് മത്സരിക്കുന്നത്. വനിതാ സംവരണമുള്ള പെരിയ ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.

എട്ട് ഡിവിഷനിലെ ഏഴ് ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ലിസ്റ്റാണ് മുസ്‌ലിം ലീഗ് പുറത്ത് വിട്ടത്. യു.ഡി.എഫ് മുന്നണിക്കുള്ള 17-ൽ എട്ട് വീതം സീറ്റുകളിലേക്ക് മുസ്‌ലിം ലീഗ്, കോൺഗ്രസ് എന്നിവർ മത്സരിക്കുമ്പോൾ ഒരു സീറ്റിലേക്ക് സി.എം.പി. മത്സരിക്കുന്നു. നിലവില്‍ കുമ്പള, മഞ്ചേശ്വരം, സിവിൽസ്റ്റേഷൻ, ചെങ്കള എന്നിവയാണ് ലീഗിന്‍റെ സിറ്റിങ് സീറ്റുകൾ.
വൊർക്കാടി, പുത്തിഗെ, ബേഡകം, ഉദുമ, കള്ളാർ, ചിറ്റാരിക്കൽ, കരിന്തളം, പിലിക്കോട് എന്നീ സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ വൊർക്കാടി, ഉദുമ, ചിറ്റാരിക്കൽ, പിലിക്കോട് എന്നീ സീറ്റുകള്‍ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്.
