നിരവധി കുടുംബങ്ങൾ മുസ്‌ലിം ലീഗിലേക്ക്; ബന്തടുക്ക ഏണിയാടി മേഖലയിൽ ചരിത്രത്തിൽ ആദ്യമായി മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികൾ രൂപീകരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing നിരവധി കുടുംബങ്ങൾ മുസ്‌ലിം ലീഗിലേക്ക്; ബന്തടുക്ക ഏണിയാടി മേഖലയിൽ ചരിത്രത്തിൽ ആദ്യമായി മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികൾ രൂപീകരിച്ചു

ബന്തടുക്ക/ കാസർകോട് : മതേതര ഐക്യത്തിനും നൂനപക്ഷ സംരക്ഷണത്തിനും മുസ്‌ലിം ലീഗിൻ്റെ സാന്നിദ്ധ്യം അനിവാര്യമായഘട്ടത്തിൽ വിവിധ പാർട്ടികളിൽ നിന്നും നിരവധി കുടുംബങ്ങൾ മുസ്‌ലിം ലീഗിൽ ചേർന്നു. ഉദുമ നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി അവരെ ഹരിത ഷാൾ അണിയിച്ച് സ്വീകരിച്ചു.

കുറ്റിക്കോൽ പഞ്ചായത്തിലെ ബന്തടുക്ക ഏണിയാടി മേഖലയിൽ ചരിത്രത്തിൽ ആദ്യമായി മുസ്‌ലിം ലീഗ്,യൂത്ത് ലീഗ് കമ്മിറ്റികൾ രൂപീകരിച്ചു. മുസ്‌ലിം ലീഗിലേക്ക് കടന്നു വന്നവർക്ക് ഏണിയാടിയിൽ ചേർന്ന യോഗത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം ലീഗ്‌ ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ലത്തീഫ് പടുപ്പ് സ്വാഗതം പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര മുഖ്യ പ്രഭാഷണം നടത്തി, സെക്രട്ടറി സലാം മാണിമൂല,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഫൈസൽ പടുപ്പ്, ജനറൽ സെക്രട്ടറി പി. എം ഹൈദർ അലി, സൈഫുദ്ദീൻ മാണിമൂല, കെ പി ഉമ്മർ എന്നിവർ പ്രസംഗിച്ചു.

മുസ്‌ലിംലീഗ് ബന്തടുക്ക ഏണിയാടി ശാഖാ ഭാരവാഹികൾ:

മനാഫ് മാരിപ്പടുപ്പ് (പ്രസിഡണ്ട്), ഖാദർ ഫൈസി തുരുത്തി (വൈസ് പ്രസിഡണ്ട്), ഹനീഫ ഏണിയാടി (ജനറൽ സെക്രട്ടറി), സിദ്ധീഖ് ശുക്രിയ (സെക്രട്ടറി), മുഹമ്മദ് ഉപ്പിനങ്ങാടി (ട്രഷറർ).

മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികൾ:

താഹ ഏണിയാടി (പ്രസിഡണ്ട്), മിദ്ലാജ് (വൈസ് പ്രസിഡണ്ട്), അഹമ്മദ് കബീർ ഹുദവി (ജനറൽ സെക്രട്ടറി), ഹാഷിം ഏണിയാടി (സെക്രട്ടറി), തംസീർ ഏണിയാടി (ട്രഷറർ).

0Shares