16 വയസ്സിന് മുകളിലുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം; പതിനാറുകാരിയും ഭര്‍ത്താവായ 21കാരനും നല്‍കിയ ഹര്‍ജിയിൽ പഞ്ചാബ് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing 16 വയസ്സിന് മുകളിലുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം;  പതിനാറുകാരിയും ഭര്‍ത്താവായ 21കാരനും നല്‍കിയ ഹര്‍ജിയിൽ പഞ്ചാബ് ഹൈക്കോടതി

16 വയസ്സിന് മുകളില്‍ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിയ്ക്കാനുള്ള അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പതിനാറുകാരിയും ഭര്‍ത്താവായ 21കാരനും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും പെണ്‍കുട്ടിയും ഈ മാസം എട്ടിനാണ് വിവാഹിതരായത്.

ഇസ്ലാമിക മതാചാരപ്രകാരമായിരുന്നു വിവാഹമെങ്കിലും ഇരുകുടുംബങ്ങളും എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്നാണ് കുടുംബത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുന്നത്. മുസ്ലിം നിയമപ്രകാരം 15 വയസ്സില്‍ തന്നെ പ്രായപൂര്‍ത്തിയാകാമെന്ന് ദമ്പതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിയ്ക്കാനുള്ള അവകാശമുണ്ടെന്നും അതില്‍ ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് അധികാരമില്ലെന്നും ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

ജസ്റ്റിസ് ജസ്ജിത് സിങ് ബേദി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം മുസ്ലിം വ്യക്തിനിയമം അനുസരിച്ചാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മുഹമ്മദന്‍ തത്വങ്ങളിലെ 195ാമത് അനുച്ഛേദം പ്രകാരം 16 വയസ്സുള്ള പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിയ്ക്കാമെന്നും രണ്ടുപേരും വിവാഹപ്രായമെത്തിയവരാണെന്നും കൂട്ടിച്ചേര്‍ത്തു.

0Shares