മസ്ക്കറ്റ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

  • Post category:local news
  • Reading time:1 min read
You are currently viewing മസ്ക്കറ്റ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

കാസർകോട്: സ്വാതന്ത്ര്യ ദിന പുലരിയിൽ മസ്ക്കറ്റ് കെ.എം.സി.സി. കാസർകോട് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് ആരംഭിച്ച ജനറൽ ബോഡി യോഗം കാസർകോട്ട്കാരുടെ ഓൺലൈൻ കൂട്ടായ്മയായ ഒമാൻ കാസ്റോട്ടാർ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് കൂടിയത്. ആകെ 220 പേർ പങ്കെടുത്തു.

പരിപാടിയിൽ ഒമാനിലെ വ്യവസായി ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ സാഹിബ് ചെമ്പിരിക്ക പ്രാർത്ഥന നടത്തി. പ്രമുഖ പ്രവാസി വ്യവസായിയും ബദ്ർ അൽ സമ ഹോസ്പിറ്റൽസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ജീവ കാരുണ്യത്തിന്‍റെ വൻമരവുമായ അബ്ദുൽ ലത്തീഫ് ഉപ്പള ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. മസ്ക്കറ്റ് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റി മുൻ പ്രസിഡൻ്റ് നാസർ ചെർക്കളം സ്വാഗതം പറഞ്ഞു. മത്ര ഏരിയ കമ്മിറ്റി പ്രസിഡൻ്റ് നവാസ് ചെങ്കള അധ്യക്ഷത വഹിച്ചു.

മസ്ക്കറ്റ് കെ.എം.സി.സിയുടെ മുതിർന്ന നേതാക്കളും നിരീക്ഷകരുമായ അഷ്റഫ് കിണവക്കലും ഷാനവാസ് മൂവാറ്റുപുഴയും തെരെഞ്ഞെടുപ്പ് നിയന്ത്രിക്കുകയും, ലഭിച്ച ഏക പാനൽ അനുമോദകൻ സീദി കുന്നിലിന്‍റെ പിന്തുണയോടെ അവതാരകനായ സിദ്ദീഖ് ഒമാന് അവതരണാനുമതി നൽകുകയും തക്ബീർ ധ്വനികളോടെ അംഗങ്ങൾ പാനലിനെ എതിരേൽക്കുകയും ചെയ്തു. തുടർന്ന് കമ്മിറ്റി നിലവിൽ വന്നതായി കേന്ദ്ര നിരീക്ഷകർ ഭാരതത്തിന്‍റെ 74-ആം സ്വാതന്ത്ര്യ ദിന പുലരിയിൽ പ്രഖ്യാപിച്ചു.

പാണക്കാട് സയ്യിദ് ബഷീറലി തങ്ങൾ, ഡോക്ടർ എം.കെ.മുനീർ എം.എൽ.എ., കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് റയീസ് അഹമ്മദ് സാഹിബ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ സാഹിബ്, ട്രഷറർ യൂസുഫ് സലീം തുടങ്ങിയവർ പുതീയ കമ്മിറ്റി ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് സന്ദേശം സംസാരിച്ചു. യൂനുസ് പട്ള നന്ദി പറഞ്ഞു.

0Shares