
കാസർകോട്: കാസർകോട് നഗരസഭ സമ്പൂർണ്ണ ആരോഗ്യം ലക്ഷ്യമാക്കി ദേശീയ ആരോഗ്യ മിഷൻ്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ നടപ്പിലാക്കുന്ന ഹെൽത്ത് വെൽനസ് സെൻ്റെറിൻ്റെ ആദ്യകേന്ദ്രം തളങ്കര നുസ്രത്ത് നഗറിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, രജനി കെ, കൗൺസിലർമാരായ സവിത, ലളിത എം, നഗരസഭ സെക്രട്ടറി ദിലീഷ് എൻ.ഡി, നഗര ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. തേജസ്വിനി, അർബൻ ഹെൽത്ത് കോർഡിനേറ്റർ അലക്‌സ് ജോസ്, വെൽനസ് സെൻ്റെർ മെഡിക്കൽ ഓഫീസർ അമൽ ജോബ്, നഗരസഭ കൗൺസിലർമാർ സംബന്ധിച്ചു.

നഗരസഭ നടപ്പിലാക്കുന്ന മൂന്ന് കേന്ദ്രങ്ങളിൽ പ്രവർത്തന സജ്ജമായ ആദ്യ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്‌തത്. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ സഹീർ ആസിഫ് നന്ദി പറഞ്ഞു.
