തെയ്യക്കാലത്തിന് സമാപനം കുറിക്കുന്ന മന്നന്‍ പുറത്ത് കാവിലെ പുറത്തെ കലശം ഞായറാഴ്ച; നഗരസഭ ഓലക്കൊട്ടകള്‍ കൈമാറി

  • Post category:local news
  • Reading time:1 min read
You are currently viewing തെയ്യക്കാലത്തിന് സമാപനം കുറിക്കുന്ന മന്നന്‍ പുറത്ത് കാവിലെ പുറത്തെ കലശം ഞായറാഴ്ച; നഗരസഭ ഓലക്കൊട്ടകള്‍ കൈമാറി

കാസർകോട്: നീലേശ്വരം മന്നന്‍പുറത്ത് കാവില്‍ കലശോത്സവത്തിൻ്റെ ഭാഗമായി ശുചീകരണത്തിനായി നഗരസഭ ഓലക്കൊട്ടകള്‍ കൈമാറി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്തയില്‍ നിന്ന് ദേവസ്വം ഭാരവാഹികള്‍ കൊട്ടകള്‍ ഏറ്റുവാങ്ങി.

സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്രന്‍, പി.സുഭാഷ്, ടി.പി.ലത, കൗണ്‍സിലര്‍മാരായ കെ.മോഹനന്‍, പി. ഭാര്‍ഗവി, ടി.വി.ഷീബ, കെ.ജയശ്രീ, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.പി.സ്മിത, രചന തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ തെയ്യക്കാലത്തിന് സമാപനം കുറിക്കുന്ന മന്നന്‍ പുറത്ത് കാവിലെ പുറത്തെ കലശം ഞായറാഴ്ചയാണ്. കലശ ദിവസവും ചന്തയോടനുബന്ധിച്ചുമുണ്ടാകാനിടയുള്ള അജൈവ മാലിന്യങ്ങള്‍ നഗരസഭയിലെ ഹരിതകര്‍മ്മസേന യൂസര്‍ഫീ ഈടാക്കി നീക്കം ചെയ്യും. ആഘോഷച്ചടങ്ങുകളില്‍ ഗ്രീന്‍ പ്രൊട്ടോകോള്‍ പാലിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

0Shares