പരാജയത്തിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി

  • Post category:news
  • Reading time:1 min read
You are currently viewing പരാജയത്തിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാൽ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താൻ തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തില്‍ വീഴരുതെന്നും ചെന്നിത്തല പറഞ്ഞു.

0Shares