മുളവന്നൂർ ഭഗവതി ക്ഷേത്രത്തിൽ കെട്ടിട സമർപ്പണവും അനുമോദന സദസ്സും നടന്നു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing മുളവന്നൂർ ഭഗവതി ക്ഷേത്രത്തിൽ കെട്ടിട സമർപ്പണവും അനുമോദന സദസ്സും നടന്നു

കാഞ്ഞങ്ങാട്: മുളവിന്നൂർ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര യു.എ.ഇ കൂട്ടായ്മ 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ സമർപ്പണ ചടങ്ങും 2023- 24 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ക്ഷേത്ര ഹാളിൽ വച്ച് നടന്നു. പരിപാടിയുടെ ഭാഗമായി ഗണപതി ഹോമവും നടന്നു. തുടർന്ന് ക്ഷേത്ര സ്ഥാനികന്മാരുടെയും, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും യു.എ.ഇ കൂട്ടായ്മ അംഗങ്ങളായ പി. മഹേന്ദ്രൻ കാനം, നവനീത് ചുളിയൻ വളപ്പ്, ഉണ്ണി ഞെക്കിൾ തടം, അനീഷ് കല്യോട്ട് എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇ കൂട്ടായ്മ നിർമിച്ച കെട്ടിടം യു.എ.ഇ കൂട്ടായ്മ പ്രതിനിധി രാജു കരിപ്പാടക്കൻ ക്ഷേത്രത്തിലേക്ക് കൈമാറി . ക്ഷേത്ര ഹാളിൽ വച്ച് നടന്ന കെട്ടിടത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങും അനുമോദന സദസ്സും കാസർഗോഡ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡി.വൈ.എസ്.പി വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങും അദ്ദേഹം നിർവഹിച്ചു.

കലാസാംസ്കാരിക സമിതി പ്രസിഡണ്ട് കെ. വിജയൻ അധ്യക്ഷനായി. ക്ഷേത്ര കഴകം സേവാസമിതി പ്രസിഡണ്ട് എം. വിശ്വനാഥൻ മലയാ ക്കോൾ, മുൻ എ.ഇ.ഒ ജയരാജൻ മാസ്റ്റർ മൂന്നാം മൈൽ, യു.എ.ഇ കൂട്ടായ്മ പ്രതിനിധി രാജു കരിപ്പാടക്കൻ, വി ഗോപാലകൃഷ്ണ പണിക്കർ, കാവുങ്കാൽ നാരായണൻ മാസ്റ്റർ, എ. കുഞ്ഞിരാമൻ ഗുരുപുരം, എം. ബാലകൃഷ്ണൻ വയമ്പ്, ക്ഷേത്ര സേവാസമിതി ട്രഷറർ തമ്പാൻ പെരിയടത്ത്, ക്ഷേത്ര മാതൃസമിതി പ്രസിഡണ്ട് ഭവാനി മുണ്ടപ്ലാവ് എന്നിവർ സംസാരിച്ചു. കലാസാംസ്കാരിക സമിതി സെക്രട്ടറി പി. മനേഷ് കുമാർ ചേമന്തോട് സ്വാഗതവും ട്രഷറർ സന്തോഷ് ബാട്ടടുക്കം നന്ദിയും പറഞ്ഞു.

ചടങ്ങിൽ വച്ച് യു.എ.ഇ കമ്മിറ്റിയുടെ കെട്ടിട നിർമ്മാണത്തിന് ചുക്കാൻ പിടിച്ച തമ്പാൻ പെരിയടത്തി നെയും നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത് വിജയകരമായി കെട്ടിടം പണി പൂർത്തീകരിച്ച ഉമേഷന്‍ മുളവന്നൂരിനെയും യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരങ്ങളും നൽകി അനുമോദിക്കുകയും ചെയ്തു.

0Shares