റിലയൻസിനെ നയിക്കാൻ മക്കളായ ആകാശും ഇഷയും; മുകേഷ് അംബാനിയുടെ തലമുറ കൈമാറ്റം ഇങ്ങിനെ

  • Post category:business / news
  • Reading time:1 min read
You are currently viewing റിലയൻസിനെ നയിക്കാൻ  മക്കളായ ആകാശും ഇഷയും; മുകേഷ് അംബാനിയുടെ തലമുറ കൈമാറ്റം ഇങ്ങിനെ

ഏതാനും ദിവസമായി റിലയൻസ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. റിലയൻസിനെ നയിക്കാൻ പുതുതലമുറയിൽ നിന്ന് മക്കളായ ആകാശും ഇഷയും രംഗത്ത് വന്നു. ജിയോ ഇന്‍ഫോകോമിൻ്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിനു പിന്നാലെയാണ് റിലയന്‍സ് റീട്ടെയിലിൻ്റെ മേധാവിയായി ഇഷയെ നിയമിച്ചിരിക്കുന്നത്.

കുടുംബത്തിലെ പുതുതലമുറയാകും ഇനി ബിസിനസ്സ് നയിക്കുന്നത് എന്ന സൂചനയാണ് ഇരുവരുടെയും നിയമനത്തിലൂടെ മുകേഷ് അംബാനി സൂചിപ്പിക്കുന്നത് എന്നും സൂചനകൾ ഉണ്ട്. പെട്രോ കെമിക്കല്‍, എണ്ണശുദ്ധീകരണം ബിസിനസുകളില്‍ നിന്ന് കമ്പനി പുതിയ മുന്നേറ്റത്തിൻ്റെ പാതയിലാണ്. ആകാശിൻ്റെ നിയമനം വന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നാലുശതമാനത്തോളമാണ് ഉയർന്നത്.

ടെലികോം മേഖലയില്‍ സാന്നിധ്യമുറപ്പിച്ച കമ്പനി ഇ-കൊമേഴ്‌സ്, ഹരിത ഊര്‍ജം എന്നീ വന്‍കിട ബിസിസ് മേഖലയിൽ കൂടി വലിയ മുന്നേറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. ഇന്ത്യയിൽ വ്യാപകമായി റീട്ടെയില്‍ ബിസിനസ് വ്യാപിപ്പിക്കുകയെന്ന റിലയൻസിൻ്റെ ലക്‌ഷ്യം ഏറെക്കുറെ വിജയക്കൊടി കണ്ടുകഴിഞ്ഞു. അതിനോടനുബന്ധിച്ച് നിരവധി കമ്പനികളെയാണ് റിലയൻസ് ഇതിനോടകം ഏറ്റെടുത്തത്. നിലവിൽ ആകാശും ഇഷയും കമ്പനിയുടെ ഭാഗമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇനി ഇവർ മുൻനിരയിൽ നിന്ന് കമ്പനിയെ നയിക്കും.

0Shares