
ബദിയടുക്ക/ കാസര്‍കോട്: അസുഖം മൂലം ചികിത്സയിലായിരുന്ന ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി (68) ആന്തരിച്ചപ്പോൾ നാടിന് നഷ്ടമായത് ഒരു ജനകീയ ഡോക്ടറിനെ. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞി 1989ല്‍ ഡോക്ടറായി സര്‍വ്വീസില്‍ കയറിയതിന് ശേഷം ബദിയടുക്കയില്‍ സ്ഥിര താമസമാക്കി രോഗികള്‍ക്ക് സേവനം നല്‍കി വരികയായിരുന്നു.

സർവീസിന്‍റെ തുടക്കത്തില്‍ പെര്‍ള, ബദിയടുക്ക, മുളിയാര്‍, കരിവെള്ളൂര്‍ തുടങ്ങിയ പ്രാഥമിക ആസ്പത്രികളില്‍ സേവനം അനുഷ്ഠിക്കുകയും പിന്നീട് 2007ല്‍ കാഞ്ഞങ്ങാട്ടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആര്‍.സി.എച്ച് ഓഫീസറായി വിരമിക്കുകയുമായിരുന്നു.
വിരമിച്ച ശേഷവും അദ്ദേഹം ബദിയടുക്കയില്‍ ജനങ്ങള്‍ക്കായി ക്ലിനിക്ക് നടത്തി വരികയായിരുന്നു. അസുഖം ബാധിച്ചതിനാല്‍ കഴിഞ്ഞ ഒരു മാസക്കാലമായി മംഗളൂരുവിലെ മംഗള ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ഫാത്തിമത്ത് സെറീന. മക്കള്‍: റംഷീദ് മുഹമ്മദ് (എം.ബി.എ ബംഗളൂരു), റാസിഫ് മുഹമ്മദ് (ഫാര്‍മസിസ്റ്റ്), ഡോ. റിംഷാന, കോഴിക്കോട്
