
കാസര്‍കോട്: ജില്ലയിലെ എറ്റവും മികച്ച യൂത്ത് ക്ലബിനുള്ള നെഹ്റു യുവകേന്ദ്രയുടെ അവാര്‍ഡ് നേടിയ മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യങ് ചലഞ്ചേഴ്‌സ് ക്ലബ് സന്ദർശിച്ച്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീനത്ത് നസീർ കല്ലങ്കൈ അഭിനന്ദനങ്ങൾ അറിയിച്ചു.

കുന്നിൽ യങ് ചലഞ്ചേഴ്‌സ് ക്ലബ് നടത്തുന്ന സാമൂഹിക സേവനങ്ങളെ എടുത്തു പറഞ്ഞുകൊണ്ടും യുവാക്കളാണ് നാടിന്റെ ജീവനാഡി എന്നും, ക്ലബ് നാടിനു നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരമാണ് അവാർഡ് എന്നും അഭിപ്രായപ്പെട്ടു. മുമ്പും ഈ ക്ലബ്ബ് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൽകിയ അനുമോദന മൊമെന്റോ ക്ലബിന്‍റെ സെക്രട്ടറി ഡോ. സഫ്‌വാൻ കുന്നിൽ, യൂത്ത് കോർഡിനേറ്റർ എം.എം നജീബ് ക്ലബ് പ്രവർത്തകർ എന്നിവർ ഏറ്റു വാങ്ങി.
