
ബോവിക്കാനം(കാസർകോട്): മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോട് അനുബന്ധിച്ച് മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.എസ് മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോട് അനുബന്ധിച്ചാണ് ആദരവ്. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും മുസ്ലിം ലീഗ് നേതാക്കളും വസതിയിലെത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്. ഉദുമ നിയോക മണ്ഡലം ജനറൽ സെക്രട്ടറികെ.ബി മുഹമ്മദ് കുഞ്ഞി ഷാളണിയിച്ച് ഉപഹാരം സമർപ്പിച്ചു. പ്രസിഡണ്ട് ഷെഫീഖ് ആലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.ജുനൈദ് സ്വാഗതം പറഞ്ഞു.
എം.കെ അബ്ദുൽ റഹിമാൻ ഹാജി, ബി.എം. അബൂബക്കർ ഹാജി, മൻസൂർ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, എംഎസ്. അബ്ദുല്ല കുഞ്ഞി, പൈക്കം ഹനീഫ, ബിസ് മില്ല മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് കുഞ്ഞി, ബഷീർ പള്ളങ്കോട്, ബി.എം.ശംസീർ, എ.പി ഹസൈനാർ, ഉനൈസ് മദനിനഗർ, എബി.കലാം, എപി.അബ്ദുല്ല, അബ്ദുൾ ഖാദർ, കുന്നിൽ, ഫൈസൽ പൊവ്വൽ, മുഹമ്മദലി മാസ്തിക്കുണ്ട്, മനാഫ് ഇടനീർ, എസ്എം. മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊൾച്ചപ്, ഹമീദ് കരമൂല, ശിഹാബ് ആലൂർ, അറഫാത്ത് ബാവാഞ്ഞി, മുക്രി അബ്ദുൽ ഖാദർ, ഹംസ പള്ളം, മൊയ്തു പളലി, മാമു മാസ്തിക്കുണ്ട്, നിസാർ ബസ്റ്റാന്റ്, കബീർ ബാവിക്കര, ഖാദർ വാഫി, കലാം ചെമ്മു, മുഹമ്മദ് പാറ, ഷെരീഫ്പന്നടുക്കം, സമീർ അല്ലാമ, ഉബി അല്ലാമ, യൂനുസ് പൊവ്വൽ, റംഷീദ്ബാലനടുക്കം, നസീർ മൂലടുക്കം, സാദിഖ് ആലൂർ, എം.എസ് അഷ്റഫ് സംബന്ധിച്ചു.
