Categories
സ്വിമ്മിംഗ്പൂൾ തുറന്ന് കൊടുക്കണം; ഗുഡ് മോണിംഗ് കാസർകോട്
Trending News





കാസർകോട്: നീന്തൽ പരിശീലത്തിനായി ഉപയോഗിച്ചു വന്നിരുന്ന വിദ്യാനഗർ സ്‌റ്റേഡിയത്തിന് സമീപമുള്ള സ്വിമ്മിംഗ് പൂൾ അടിയന്തരമായി തുറന്ന് കൊടുക്കണമെന്ന് ഗുഡ് മോണിംഗ് കാസർകോട് ആവശ്യപ്പെട്ടു. അടുത്ത കാലത്ത് പ്രവർത്തനം ആരംഭിച്ച അറ്റകുറ്റ പ്രവൃത്തികളുടെ പേരിൽ മാസങ്ങളോളമായി സിമ്മിംഗ്പൂൾ പ്രവർത്തനരഹിതമാണ്. സ്വിമ്മിംഗ് താരങ്ങളുടെ പരിശീലനമടക്കമുള്ള കാര്യങ്ങൾ ഇതുകാരണം തടസ്സപ്പെട്ടതായി ഭാരവാഹികൾ കുറ്റപ്പെടുത്തി. യോഗത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു.
മൊയ്തീൻ കോളിക്കര സ്വാഗതം പറഞ്ഞു. മനോജ്, ജയരാജൻ, സലീം ആനവാതുക്കൽ, അർജുൻ തായലങ്ങാടി, മണികണ്ഠൻ മാസ്റ്റർ, ഉദയൻ ബഡാസാബ്, ഹാരിസ് ചൂരി, ബാലൻ ചെന്നിക്കര, പവിത്രൻ മാസ്റ്റർ പ്രസംഗിച്ചു. 2025-28 വർഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
Also Read
ഹാരിസ് ചൂരി (ചെയർമാൻ) പി.സി. ജയരാജ്, സലീം ആനവാതുക്കൽ, അർജുൻ തായലങ്ങാടി (വൈസ് ചെയർമാൻ), ബാലൻ ചെന്നിക്കര (ജനറൽകൺവീനർ) മൊയ്തീൻ കോളിക്കര, മണികണ്ഠൻ, ഉദയൻ ബഡാസാബ് (കൺവീനർ) പവിത്രൻ മാസ്റ്റർ (ട്രഷറർ)

Sorry, there was a YouTube error.