ഉക്രൈൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സെലൻസ്‌കിയെ മാറ്റാൻ നീക്കം; പുടിൻ്റെ നിർദേശപ്രകാരമാണ് അട്ടിമറി നീക്കമെന്ന് സൂചന

  • Post category:news
  • Reading time:1 min read
You are currently viewing ഉക്രൈൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സെലൻസ്‌കിയെ മാറ്റാൻ നീക്കം; പുടിൻ്റെ  നിർദേശപ്രകാരമാണ് അട്ടിമറി നീക്കമെന്ന് സൂചന

ഉക്രൈൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സെലൻസ്‌കിയെ പുറത്താക്കാൻ റഷ്യൻ നീക്കം. റഷ്യൻ അനുകൂലിയായ മുൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ പ്രസിഡന്റാക്കാനാണ് നീക്കം നടക്കുന്നത്. യാനുകോവിച്ച് ബലാറസിൽ എത്തി. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ്റെ നിർദേശപ്രകാരമാണ് അട്ടിമറി നീക്കമെന്നാണ് സൂചന.

എല്ലാ കാലത്തും ഉക്രൈനെ കയ്യടക്കി വെക്കാനാഗ്രഹിക്കുന്നില്ലെന്നും റഷ്യൻ അനുകൂല സർക്കാരിനെ സ്ഥാപിക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് പുടിൻ്റെ ആദ്യസന്ദേശത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. 2014 വരെ ഉക്രൈനിൽ അധികാരത്തിലിരുന്ന റഷ്യൻ അനുകൂലിയായ നേതാവാണ് വിക്ടർ യാനുകോവിച്ച്. 2010 മുതൽ 2014 വരെ ഉക്രൈൻ ഭരിച്ചിരുന്നത് വിക്ടർ യാനുകോവിചാണ്. 2014 ൽ യാനുകോവിച്ചിൻ്റെ ഭരണം അട്ടിമറിക്കപ്പെടുകയായിരുന്നു.

റഷ്യയോട് ചേർന്നു നിൽക്കാൻ ആഗ്രഹിച്ചിരുന്ന റഷ്യൻ സംസ്‌കാരമാണ് യുക്രൈന്റേത് എന്ന വിശ്വസിച്ചിരുന്ന നേതാവാണ് യാനുകോവിച്ച്. റഷ്യയുമായി വളരെയടുത്ത ബന്ധങ്ങൾ വളർത്തിയെടുക്കുവാനും നാറ്റോ സൈനികസഖ്യവും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധങ്ങൾ കുറക്കാനും ശ്രമിച്ചിരുന്നയാളായിരുന്നു അദ്ദേഹം.

അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം അദ്ദേഹം രാജ്യത്തിൽ നിന്നും പുറത്ത് പോയിരുന്നു. ബലാറസിൽ യാനുകോവിച്ച് എത്തി ചർച്ചകൾ നടക്കുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ അനുകൂല നേതാവിനെ അധികാരത്തിലെത്തിയ യുദ്ധത്തിന് അവസാനമിടാനാണ് പുടിൻ കണക്ക് കൂട്ടുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.

0Shares