ലഹരിക്കെതിരെ നാടൊരുങ്ങുന്നു; ‘മെഹഫിലെ മദീന’ എന്ന പേരിൽ സംഘടിപ്പിച്ച മോട്ടിഫിക്കേഷൻ ക്ലാസ് ബദിയടുക്ക പോലിസ് സബ് ഇൻസ്‌പെക്ടർ ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ലഹരിക്കെതിരെ നാടൊരുങ്ങുന്നു; ‘മെഹഫിലെ മദീന’ എന്ന പേരിൽ സംഘടിപ്പിച്ച മോട്ടിഫിക്കേഷൻ ക്ലാസ് ബദിയടുക്ക പോലിസ് സബ് ഇൻസ്‌പെക്ടർ  ഉദ്ഘാടനം ചെയ്തു

കാസർകോട്: കന്യാപാടി ബദ്രിയ ജമായത് കമ്മിറ്റി യുടെ അഭിമുഖ്യത്തിൽ ‘മെഹഫിലെ മദീന’ എന്ന പേരിൽ ഹയത്തുൽ ഇസ്ലാം സെക്കന്ദറി മദ്രസയിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച മോട്ടിഫിക്കേഷൻ ക്ലാസ് ജമായത് പ്രസിഡണ്ട്‌ സത്താർ ഹാജിയുടെ അധ്യക്ഷതയിൽ ബദിയടുക്ക പോലിസ് സബ് ഇൻസ്‌പെക്ടർ കെ. പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോൺ ഉപയോഗം നല്ലതിനും മോശം പ്രവർത്തിക്കും കാരണമാകുന്നതായും നാം, ഓരോ പ്രവൃത്തിയിലും ഏർപെടുമ്പോൾ തലയുടെ മുകളിൽ ദൈവമെന്ന ഒരു സി. സി.ടീ.വി ഉണ്ടെന്ന ഓർമ ഏല്ലാവർക്കും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പഴയ കാലത്തൊക്കെ അഞ്ചോ, ആറോ വയസാകുമ്പോൾ ജനന സർട്ടിഫിക്കേറ്റ് നോക്കി സ്കൂളിൽ ചേർക്കുന്നത് പോലെ ഇപ്പോൾ ആറുപത് വയസാകുന്ന രക്ഷിതാകളെ വൃദ്ധ സധനത്തിലേക് തള്ളിവിടുന്ന അവസ്ഥയാണ് പല നാടുകളിലും കാണുന്നതെന്നും മുകളിൽ മാത്രം നോക്കി ജീവിക്കുന്നതിനു പകരം താഴേക്കും നോക്കി ജീവിച്ചാലേ വിജയം എളുപ്പത്തിൽ ആകും ഇല്ലങ്കിൽ കടക്കണിയിലും മറ്റും പെട്ടിട്ട് ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവരുമെന്നും തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നാലെ, ബദിയടുക്ക എക്സൈസ് ഓഫീസർ ജനാർദനം ലഹരി വരുന്ന വഴി എന്ന വിഷയത്തിലും കാസർകോട് ജില്ലാ യുത്ത് കോഡിനേറ്റർ എം. എ. നജീബ് വിദ്യാഭ്യാസ മുന്നേറ്റം എന്നവിഷയത്തിലും ക്ലാസ്സ്‌ എടുത്തു.

ജമായത് ഖത്തീബ് മുഹമ്മദ്‌ ഹാഷിക് ദാരിമി, ബദറുദ്ദീൻ അഹമ്മദ് അൽ ഹസഹാരി, കെ. എ ഷെരീഫ് ഷാഫി, ബഷീർ തലപനാജേ, കുഞ്ഞാർ മുഹമ്മദ്‌ ഹാജി, മുസ്തഫ എ. കെ, ബി. അബ്ദുൽ രഹിമൻ, റഷീദ്, അലി, റഫീഖ് എ. എം, എൻ. എം അബ്ദുള്ള, ലത്തീഫ് പട്ല, മുഹമ്മദ് കെ. എം, കരീം തലപനാജെ, അബ്ദുള്ള എസ് കെ, എം. എസ് മൊഹമ്മദ്‌, അർഷാദ്, എ. എം ഇബ്രാഹിം ശുകൂർ, കെ. ഹസ്സൈനാർ, അസീസ്, എസ്. എ മുഹമ്മദ്, കെ. ഇ അബ്ദുൽ റഹ്മാൻ, കെ. എം ഇബ്രാഹിം, മുഹമ്മദ് ഹസ്സൈനാർ എന്നിവരും മദ്രസാ വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.

0Shares