
ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരേ ശാന്തന്‍പാറ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവായ 55കാരനാണ് മുഖ്യപ്രതി. തമിഴ്‌നാട് സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈറേഞ്ചിലെ ഒരു സ്‌കൂളിളെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവും സുഹൃത്തുമാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. വീട്ടില്‍ ആരും ഇല്ലായിരുന്ന സമയത്താണ് കുട്ടിയെ പ്രതികള്‍ പീഡനത്തിനിരയാക്കിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ കുട്ടി നല്‍കിയ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന് കൈമാറിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. വനിതാ പോലീസിന് പുറമെ മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.
ഒളിവില്‍ പോയിരിക്കുന്ന രണ്ടാംപ്രതിക്കെതിരേയും രാജാക്കാട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
