
കാസർകോട് : പുതു തലമുറയെ ലഹരിയും അധാർമ്മികതയും കാർന്ന്തിന്നുകയാണെന്നും ഇതിനെതിരെ അമ്മമാർ ജാഗ്രത പാലിക്കണമെന്നും വനിതാ ലീഗ് ജില്ലാ കമ്മിറ്റി യോഗം ആഹ്വാനംചെയ്തു. സമൂഹത്തെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുന്ന വിധം സമൂഹത്തിൽ ലഹരി പിടിമുറുക്കുന്നു.
അതോടൊപ്പം ധാർമ്മിക മൂല്യച്യുതിയുണ്ടാക്കുന്ന വിധം ഇടതുപക്ഷ യുവജന വിദ്യർത്ഥി പ്രസ്ഥാനങ്ങൾ മുന്നോട്ട് വെക്കുന്നഅധാർമ്മികമായ ആശയങ്ങളും കൂടിച്ചേരുമ്പോൾ പുതിയ തലമുറ കുടുംബത്തിനും സമൂഹത്തിനും ഭാരമാവുകയാണെന്നും അതിനെതിരെ മാതൃമനസ്സുണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും സെമിനാറും സംഘടിപ്പിക്കാൻ തീരുമാനിച്ചു . മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷതചെയ്തു. ജനറൽസെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു.
ബി.ഫാത്തിമ ഇബ്രാഹിം, ശാഹിന സലീം,ശാസിയ സി.എം., നസീമ കൊടിയമ്മ,ടി.കെ സുമയ്യ , മണ്ഡലം ഭാരവാഹികളായ ഫാത്തിമ അബ്ദുള്ളക്കുഞ്ഞി, ഷക്കീലമജീദ്,ആയിഷസഹദുള്ള ,ഖദീജ ഹമീദ്, ശാഹിദ അഷ്റഫ്, ഖൈറുന്നിസ കമാൽ ,ഫരീദതൃക്കരിപ്പൂർ ,അനീസ മൻസൂർമല്ലത്ത് എന്നിവർ പ്രസംഗിച്ചു.
