
ദേലമ്പാടി / കാസര്‍കോട്: പരപ്പയില്‍ കേരള കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന വാൻ പ്രദേശത്ത് വാഹനാപകടം. രണ്ടുപേർ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കുകളോടെ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്വാളിമുഖം, ഗോളിത്തടി സ്വദേശിയായ ശാനുവിൻ്റെ ഭാര്യ ശാഹിന(26), ഇവരുടെ ശസ (ഒരു വയസ്) പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ഇന്നോവ കാര്‍ റോഡിൽ നിന്നും തെന്നിമാറി മരത്തിലടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ആണ് യാത്രക്കാർക്ക് മരണവും ഗുരുതര പരിക്കുകളും സംഭവിച്ചത്. അപകട സമയത്തു ഏഴുപേർ കാറിൽ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
പരിക്കേറ്റവരെ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട ആഘാതത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. സുള്ള്യ- പരപ്പ റോഡിലാണ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് 3.30 മണിയാടെയായിരുന്നു സംഭവം. പ്രദേശത്തെ ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പോലീസും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
